TOPICS COVERED

കുവൈത്തില്‍ മങ്കെഫിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചെന്ന് സൂചന. 10 പേര്‍ക്ക് പൊള്ളലേറ്റു. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്ലാറ്റ്. പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. ഫ്ലാറ്റിനുളളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.  അഗ്നിശമനസേനയും പൊലീസും ചേർന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മങ്കെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഇവിടെ താമസിക്കുന്നത്

ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. താഴത്തെ നിലയിൽ നിന്ന് തീ പടരുന്നത് കണ്ട് രക്ഷപ്പെടാൻ ഒട്ടേറേപേർ താഴേക്ക് ചാടിയിട്ടുണ്ട്. ഇവരെ അദാൻ, ജബൈര്‍ , മുബാറക് എന്നീ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ENGLISH SUMMARY:

Flat owned by Malayali catches fire in Kuwait; The death toll is rising