ntbc-director

കുവൈത്ത് തീപിടിത്തത്തില്‍ പ്രതികരണവുമായി എന്‍ബിടിസി ഡയറക്ടര്‍ കെ.ജി എബ്രഹാം. തീപിടിത്തം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കമ്പനിയുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായത്, എങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് എബ്രഹാം ഉറപ്പ് നല്‍കി. സാമ്പത്തിക സഹായം മാത്രമല്ല, ആവശ്യമുള്ളവര്‍ക്ക് ജോലിയും നല്‍കും. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.

 

മരിച്ചവരുടെ നാല് വര്‍ഷത്തെ ശമ്പളം ആശ്രിതര്‍ക്ക് നല്‍കും. സാമ്പത്തിക സഹായമായ എട്ടുലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സിനും പുറമെയാണിത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും സഹായം നല്‍കും. തെറ്റുചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്‍റെ ഭാഗമായി വിളിപ്പിച്ചാല്‍ സഹകരിക്കുമെന്നും അറിയിച്ചു

തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നില്ല. ജീവനക്കാര്‍ക്ക് ഭക്ഷണമുണ്ടാക്കാനും വിളമ്പാനും പ്രത്യേക സൗകര്യമുണ്ട്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന വാദം തെറ്റാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് വാര്‍ത്ത വന്നിട്ടുണ്ടെന്നും കെ.ജി.എബ്രഹാം പറഞ്ഞു.

ENGLISH SUMMARY:

Taking responsibility of Kuwait tragedy, says NBTC director