Image:instagram.com/p/C8ebrxOSt0Q/?

Image:instagram.com/p/C8ebrxOSt0Q/?

TOPICS COVERED

ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലായ 'അറ്റ്ലാന്‍റിസ് ദ് പാ'മിന്‍റെ ബാല്‍ക്കണിയില്‍ അലക്കിയ തുണി ഉണക്കാനിട്ട ഇന്ത്യന്‍ വീട്ടമ്മയാണ് ഇന്‍റര്‍നെറ്റിലെ താരം. ഒരാഴ്ച മുന്‍പ് പല്ലവി വെങ്കിടേഷെന്ന പെണ്‍കുട്ടിയാണ് 'അമ്മയുടെ അമ്മത്തരം അറ്റ്ലാന്‍റിസിലും' എന്ന അടിക്കുറിപ്പോടെ ബാല്‍ക്കണിയില്‍ ഷോര്‍ട്സ് ഉണങ്ങാനിടുന്നതിന്‍റെ വിഡിയോ പങ്കുവച്ചത്. എന്നാല്‍ വിഡിയോ പാന്‍ ചെയ്യുന്നതിനിടെ ഹോട്ടലിന്‍റെ ബാല്‍ക്കണികളില്‍ മറ്റുള്ളവരും വസ്ത്രങ്ങള്‍  ഉണങ്ങാന്‍ വിരിച്ചിട്ടിരിക്കുന്നത് കണ്ടെത്തിയത്. വലിയ ചര്‍ച്ചയ്ക്കാണ് ഇത് തുടക്കമിട്ടത്. ഒരു കോടിയിലേറെപ്പേരാണ് ആറ് ദിവസം മുന്‍പ് പല്ലവി പങ്കുവച്ച വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം കണ്ടത്.

'അമ്മമാരെ നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് എവിടെ വേണമെങ്കിലും കൊണ്ടുപോകാം പക്ഷേ അമ്മയുടെ ഉള്ളില്‍ കിടക്കുന്ന ഇന്ത്യയെ മാറ്റാന്‍ കഴിയില്ലെ'ന്നായിരുന്നു ഒരാളുടെ രസകരമായ കമന്‍റ്. 'ഇതാണ് തനി നാടന്‍ അമ്മ'യെന്ന് മറ്റൊരാളും, 'അമ്മമാരുടെ ഓരോ തമാശ'കളെന്ന് മറ്റു ചിലരും കുറിച്ചു. എന്നാല്‍ ഹോട്ടലിന്‍റെ ബാല്‍ക്കണിയില്‍ കൊണ്ട് വസ്ത്രം ഉണക്കാനിട്ടത് അത്ര 'ക്യൂട്ടാ'യ നടപടിയല്ലെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്. ദുബായില്‍ ബാല്‍ക്കണികളില്‍ തുണി ഉണക്കാനിടുന്നത് നിയമവിരുദ്ധമാണ്. പിഴയൊടുക്കേണ്ടി വരുമെന്നായിരുന്നു കമന്‍റ്. ഹോട്ടലിന് തുണി ഉണക്കാനിടാന്‍ മുറിയോ, ഹോട്ടല്‍ മുറിക്കുള്ളില്‍ അതിനുള്ള സൗകര്യമോ ഇല്ലേയെന്നും ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 2021 ല്‍ ദുബായി മുനിസിപ്പാലിറ്റി തന്നെ ജനങ്ങളോട് തുണി ജനാലകളിലും ബാല്‍ക്കണികളിലും ഉണക്കാനിട്ട് നഗരത്തിന്‍റെ സൗന്ദര്യം കെടുത്തരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു.

വിഡിയോ വൈറലായതിന് പിന്നാലെ  'അമ്മയുെട ഉത്തരവാദിത്തം' എന്നായിരുന്നു കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന ഇമോജിയുമായി 'അറ്റ്ലാന്‍റിസ് ദ് പാം' പ്രതികരിച്ചത്. താമസം ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നുവെന്നും വസ്ത്രങ്ങള്‍ ഉണക്കാനുള്ള സംവിധാനം ഉടന്‍ തന്നെ ബാത്ത്റൂമില്‍ സ്ഥാപിക്കാന്‍ വേണ്ട നടപടിയെടുക്കാമെന്നും ഹോട്ടല്‍ വിശദീകരിച്ചു.

ENGLISH SUMMARY:

Video of Indian woman drying clothes on the balcony of 'Atlantis The Palm' an ultra-luxurious Dubai hotel goes viral. Ms Venkatesh carefully hangs a pair of shorts to dry on the guard rail, the camera pans to show another balcony with clothes out to dry in the sun.