mohammed-ali

TOPICS COVERED

ദുബായിലെ പ്രമുഖ ഇസ്​ലാമിക പണ്ഡിതൻ ഷൈഖ് മുഹമ്മദ് അലി അന്തരിച്ചു. നൂറ്റി നാലാമത്തെ വയസ്സിലാണ് ഷൈഖ് മുഹമ്മദ് അലിയുടെ അന്ത്യം. 2016ൽ ഇസ്​ലാമിക് പഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം നൽകി ദുബായ് അദ്ദേഹത്തെ ആദരിച്ചിരുന്നു. 11 ഭാഗങ്ങളുള്ള ഖുർആൻ വിശദീകരണം ഉൾപ്പെടെ എഴുപതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്.

1920-ൽ ജനിച്ച ഷെയ്ഖ് മുഹമ്മദ് അലി , അൽ അസ്ഹർ സർവകലാശാലയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കഴിഞ്ഞ 40 വർഷമായി സുൽത്താൻ അൽ ഉലമ സ്‌കൂൾ ഫോർ റിലീജിയസ് സയൻസസിൽ അറബിയും ശരീഅത്ത് സയൻസസും പഠിപ്പിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഒട്ടേറെ സന്നദ്ധപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിയ വ്യക്തിയാണ് അദ്ദേഹമെന്നും ഷെയ്ഖ് മുഹമ്മദ് അനുസ്മരിച്ചു. 

ENGLISH SUMMARY:

Islamic scholar, Sheikh Muhammad Ali passes away