TOPICS COVERED

സമൂഹമാധ്യമങ്ങളിൽ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ  യുഎഇ പൊലീസില്‍ പരാതി നൽകി മലയാളി യുവതി. ഖത്തറിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിനി ഫാത്തിമയാണ് യുഎഇയിൽ എത്തി പരാതി നൽകിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുകയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയതതിനെതിരെയാണ് കൊല്ലം സ്വദേശിനി ഫാത്തിമ അജ്മാൻ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ടിക് ടികോ അക്കൗണ്ടിലെ പോസ്റ്റുകളിൽ നിന്ന് ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിക്കെതിരെ ഖത്തറിൽ പരാതി നൽകിയെങ്കിലും പ്രതി യുഎഇയിൽ ആയതിനാൽ ഇവിടെ പരാതി നൽകാൻ ഖത്തർ പൊലീസ് നിർദേശിക്കുകയായിരുന്നു.

ഫാത്തിമയുടെ പരാതിയിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇത്തരത്തിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഒട്ടേറെ സത്രീകൾ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു.  ആളുകൾ പരാതി നൽകാൻ തയ്യാറാകാത്തതാണ് ഇത്തരക്കാർക്ക് ഗുണം ചെയ്യുന്നത്. തനിക്ക് വന്ന അനുഭവം മറ്റൊരാൾക്ക് വരാതിരിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഫാത്തിമ പറഞ്ഞു.

ENGLISH SUMMARY:

A Malayali woman filed a complaint with the UAE Police against the photo morphed and circulated on social media