ഒമാനിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നിൽ മൂന്നു ഒമാനി സഹോദരങ്ങളാണെന്ന് റോയൽ ഒമാൻ പൊലീസ് . വാദി കബീറിൽ ഷിയാ പള്ളിക്ക് സമീപം തിങ്കളാഴ്ച നടന്ന വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ഇന്ത്യക്കാരനും ഉൾപ്പെടെയാണ് മരിച്ചത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ഒമാനി സഹോദരങ്ങളാണ് സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് കുറ്റവാളികൾ എന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു. തെറ്റായ ആശയങ്ങളാണ് അവരെ സ്വാധീനിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് എന്നും ROP പ്രസ്താവനയിൽ പറഞ്ഞു.