TOPICS COVERED

ദുബായ് മെട്രോ പുതിയ സർവീസ് തുടങ്ങുന്നു. എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ടുള്ള സർവീസുകളാണ് തുടങ്ങുന്നത്. നാളെ പുതിയ സർവീസ് ആരംഭിക്കുമെന്നും യാത്രക്കാർ ഡിസ്പ്ലേ സ്ക്രീനുകൾ പരിശോധിച്ച് ശരിയായ ട്രെയിൻ ആണെന്ന് ഉറപ്പുവരുത്തി വേണം യാത്ര ചെയ്യാനെന്നും ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.  ഇതോടെ സെൻട്രൽ പോയിന്റിൽ നിന്ന് യുഎഇ എക്സ്ചേഞ്ചിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ഇനി ജബൽ അലി സ്റ്റേഷനിൽ ഇറങ്ങി ലൈൻ മാറി കേറേണ്ട ആവശ്യമില്ല.

വരും വർഷങ്ങളിൽ കൂടുതൽ മെട്രോ സ്റ്റേഷനുകൾ തുടങ്ങുമെന്ന് കഴിഞ്ഞ ജൂണിൽ ദുബായ് എക്സിക്യൂട്ടിവ് കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ നിലവിലെ 64 സ്റ്റേഷനുകൾ 96 ആക്കി ഉയർത്തുകയാണ് ലക്ഷ്യം. 2040 ആകുമ്പോഴേക്ക് 224 ചതുരശ്ര കിലോമീറ്ററിലായി 140 സ്റ്റേഷനുകൾ തുടങ്ങും.  പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം 45 ശതമാനമായി വർധിപ്പിക്കുകയാണ് മെട്രോ വിപുലീകരിക്കുന്നതിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്. ഒപ്പം കാർബൺ പുറന്തള്ളൽ കുറച്ച്, സുസ്ഥിര ഗതാഗതത്തിന്റെ കാര്യക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.  

ENGLISH SUMMARY:

Dubai plans 140 metro stations by 2040