ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കൾ മുതൽ ബുധൻ വരെ രാജ്യത്തെ ന്യൂനമർദം ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം വാദികളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുമുണ്ടെന്നാണ് മുന്നറിയിപ്പുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും ട്വിറ്ററിലൂടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി