യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് പിഴ കൂടാതെ താമസം നിയമാനുസൃതമാക്കാനും നാട്ടിലേക്ക് മടങ്ങാനും യുഎഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ ഗ്രേസ് പിരീഡ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഇക്കാലയളവിൽ ഹെൽപ് ഡെസ്ക് ഒരുക്കുമെന്ന് ദുബായ് കെഎംസിസി അറിയിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. പൊതുമാപ്പിൽ സർക്കാർ പ്രഖ്യാപിച്ച സൗകര്യങ്ങൾ പൂർണമായി ഉപയോഗപെടുത്താൻ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്നും യോഗം അഭ്യർഥിച്ചു.