uae-telemarketing

TOPICS COVERED

യുഎഇയിൽ പുതിയ ടെലി മാർക്കറ്റിംങ് നിയമം വരുന്നു. വൈകുന്നേരം ആറ് മണിക്കും രാവിലെ ഒൻപതിനും ഇടയിൽ ഉപഭോക്താക്കളെ ഫോണിൽ വിളിക്കാൻ പാടില്ല. നിയമം ലംഘിച്ചാൽ ഒന്നര ലക്ഷം ദിർഹം വരെയാണ് പിഴ ലഭിക്കുക. ഫോൺ വിളിക്കുമ്പോൾ ഉൽപന്നം വേണ്ടായെന്ന് പറയുന്ന ഉപഭോക്താവിനെ അതേ ദിവസം വീണ്ടും വിളിക്കരുത്. ഉൽപന്നങ്ങൾ വാങ്ങാൻ  നിർബന്ധിക്കാനും പാടില്ല.  ടെലി മാർക്കറ്റിങ് നടത്താൻ പ്രത്യേകം ലൈസൻസും നേടിയിരിക്കണം. ലൈസൻസിനായി റജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറിൽ നിന്നു മാത്രമെ ഫോൺകോളുകൾ വിളിക്കാവൂ എന്നും നിയമത്തിൽ പറയുന്നു.  പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മാർക്കറ്റിങ് ഫോൺ കോളുകൾക്ക് സമ്പൂർണ നിയന്ത്രണം കൊണ്ടുവരുന്നതാണ് യുഎഇ നടപ്പാക്കുന്ന നിയമം.

ENGLISH SUMMARY:

UAE issues new telemarketing rules, heavy penalties