dubai

അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി.  തിരുവനന്തപുരം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റ്യനാണ് മരിച്ചത്. 26 വയസായിരുന്നു.  

ഷെയ്ഖ് സായിദ് റോഡിൽ സാബിൽ റോഡിനടുത്തെ പാലത്തിൽ നിന്ന് ചാടി മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. മൂന്നുമാസങ്ങൾക്ക് മുൻപ് കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. 

കഴിഞ്ഞ ഡിസംബറിലാണ് അബുദാബിയിലെ ഒരു മൊബൈൽകടയിൽ ടെക്നീഷ്യനായി ജോലി ലഭിച്ച് ഡിക്സൺ യുഎഇയിലെത്തിയത് . ദുബായ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

ENGLISH SUMMARY:

Malayali man found dead in Dubai who was missing from Abu dhabi.