osama-son

TOPICS COVERED

 ഭീകരതയുടെ കിരീടാവകാശി എന്നറിയപ്പെട്ട ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ 2019ല്‍ തങ്ങളുടെ ആക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്ന യുഎസ് അവകാശവാദം ചോദ്യം ചെയ്യപ്പെടുകയാണ് . അന്ന് അവകാശവാദം ഉന്നയിച്ചെങ്കിലും ഹംസയുടെ മരണം സ്ഥിരീകരിക്കാന്‍ ഡിഎന്‍എ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

ഹംസ, അഫ്ഗാനിസ്ഥാനിൽ പുതിയ പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുകയും പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്നുമാണ് ബ്രിട്ടീഷ് മാധ്യമമായ മിറർ ഇന്റലിജന്റ്സ് വ്യക്തമാക്കുന്നത്. അൽഖായിദയുടെ പുനരുജ്ജീവനത്തിനായുള്ള അശ്രാന്തപരിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഹോദരന്‍ അബ്ദുല്ല ബിന്‍ ലാദനും ഹംസയ്ക്കൊപ്പമുണ്ട്.

ലാദൻ കുടുംബത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു ഭീകര വംശം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹംസ ബിൻ ലാദനും നാല് ഭാര്യമാരും സിഐഎയിൽ നിന്ന് രക്ഷപ്പെടാൻ വർഷങ്ങളായി ഇറാനിൽ അഭയം പ്രാപിച്ചതായി കരുതപ്പെട്ടിരുന്നു. അൽഖായിദ അംഗങ്ങളുടെ ഇറാനിലേക്കും പുറത്തേക്കുമുള്ള സഞ്ചാരം സുഗമമാക്കുന്നതിന് വിവിധ അഫ്ഗാൻ പ്രവിശ്യകളിൽ ഇയാൾ സുരക്ഷിത ഭവനങ്ങൾ നിര്‍മിക്കുന്നതായും ഉപയോഗിക്കുന്നതായും സമീപകാല രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹംസയുടെ വരവ് അൽഖായിദയുടെ തിരിച്ചുവരവായി തന്നെ കാണണം. പശ്ചാത്യരാജ്യങ്ങള്‍ ലക്ഷ്യംവച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇനി പ്രതീക്ഷിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Osama bin Laden's son Hamza, who was known as the crown prince of terror, is alive in Afganistan:

Osama bin Laden's son Hamza, who was known as the crown prince of terror, is alive in Afganistan. With this, the US claim that Hamza was killed in its attack in 2019 is being questioned