TOPICS COVERED

ലോക രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഒമാൻ ഹെൽത്ത് എക്സ്പോ 2024ൽ കേരളത്തിനെ പ്രതിനിധീകരിച്ച അസോസിയേഷൻ ഓഫ് മെഡിക്കൽ ഫെസിലിറ്റെറ്റെഴ്സ് പങ്കെടുക്കുന്നു.അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപറെറ്റെഴ്സ്, അസോസിയേഷൻ ഓഫ് മെഡിക്കൽ ഫെസിലിറ്റെറ്റെഴ്സും സംയുക്തമായി കേരളത്തിന്റെ ചികിത്സാ രംഗവും ടൂറിസം മേഖലയും പരിചയപ്പെടുത്തുന്ന രീതിയാണ് ഹെൽത്ത് എക്സ്പോകളിൽ അവലംബിക്കുന്നത്. ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് മന്ത്രി റിയാസ് പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ കോടികളുടെ വരുമാനമാണ് മെഡിക്കല്‍ ടൂറിസം വഴി സംസ്ഥാനത്തിന് ലഭ്യമായത്. വിദേശികളിൽ ഏറ്റവും കൂടുതൽ കേരളത്തിലെത്തുന്ന അറബി സമൂഹത്തിൽ അധികവും ചികിത്സ തേടി വരുന്നവരാണ്. കേരളത്തിന്റെ തനതായ ആയുർവേദ, സിദ്ധ, യുനാനി, പാരമ്പര്യ നാഡീ ചികിത്സകൾ അറബി സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്തി വരുന്നു. കേരളത്തിന്റെ പൂർവ്വ കാല വിദേശ വാണിജ്യ രംഗത്തെ ഓർമ്മിപ്പിക്കുന്ന അറബികളുടെ കടന്ന് വരവ് മെഡിക്കൽ ടൂറിസം രംഗത്ത് പുത്തൻ ഉണർവേകുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഒമാൻ ഹെൽത്ത് എക്സ്പോയിൽ ഇന്ത്യൻ പവിലിയനിൽ കേരള ടൂറിസത്തെയും മെഡിക്കൽ ടൂറിസത്തെയും പരിചയപ്പെടുത്തുന്ന എക്സ്പോ 2024 മാഗസിന്റെ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. അസോസിയേഷൻ ഓഫ് മെഡിക്കൽ ഫെസിലിറ്റെറ്റെഴ്സ് പ്രസിഡന്റ് സുമിത് നടേശൻ, ജനറൽ സെക്രട്ടറി തോമസ് സി.എ, അസോസിയേഷൻ ഓഫ് അറബ് ടൂർ പ്രസിഡന്റ് റഷീദ് കക്കാട്ട്, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ മാൻചേരി, അഡ്വൈസറി ബോഡ് മെമ്പർമാരായ ഡോ.സവാദ് മൗലവി, പി.എസ്.ഇസമൈൽ, മെമ്പർമാരായ അബ്ദുൽ സലാം, മുഹമ്മദ് ബാവ, ഷമീന ഷിബു, ശിവപ്രസാദ്, മുഹമ്മദ് സക്കീർ സാബിക്ക്  തുടങ്ങിയവർ പങ്കെടുത്തു.