TOPICS COVERED

ഖത്തറിലെ ദോഹയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽപെട്ട് ചികിൽസയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂർ സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. അടുത്ത മുറിയിലുണ്ടായ  തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് അബോധാവസ്ഥയിൽ ആയ നിലയിൽ കഴിഞ്ഞ 19നാണ് ഷഫീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് - സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു അപകടം. സിവിൽ ഡിഫൻസ് വിഭാഗം എത്തി വാതിൽ തകർത്താണ് ഷഫീഖിനെ ആശുപത്രിയിലെത്തിച്ചത്. ഒൻപതു വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഷെഫീഖ്  ഒക്ടോബർ അഞ്ചിന് നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത് കാത്തിരിക്കെയാണ് ദുരന്തം. 

ENGLISH SUMMARY:

A Malayali youth who was under treatment died in a fire in Doha