കോഴിക്കോട് കൊടുവള്ളിയിൽ കാർ ഇടിച്ച ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊടുവള്ളി സ്വദേശി മിദ്‍ലാജാണ് രക്ഷപ്പെട്ടത്. റോഡ് മുറിച്ചുകടക്കാനായി വാഹനം മധ്യഭാഗത്ത് നിർത്തിയപ്പോൾ പിന്നിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടനെ ഇയാൾ റോഡിലേക്ക് തെറിച്ചുവീണു. എതിർ ദിശയിൽ വന്ന ലോറി ബ്രേക്ക് ഇട്ടതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൈകിട്ടോടെയായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ മിദ്‍ലാജിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.