ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കുള്ള മറുപടിയെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി. തലസ്ഥാന നഗരമായ ടെഹ്റാനിലടക്കം ഉഗ്രസ്ഫോടനങ്ങളുണ്ടെയെന്നാണ് റിപ്പോര്‍ട്ട്. കറാജിലെ ആണവോര്‍ജ നിലയത്തിന് നേരെയും ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചശേഷമായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇറാന്‍റെ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇസ്രയേല്‍ ‍ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി. യു.എസ്. പ്രസിഡന്റ് ജോ ബൈഡനെ വിവരം ധരിപ്പിച്ചശേഷമായിരുന്നു ആക്രമണമെന്ന് യു.എസ്. മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

ENGLISH SUMMARY:

Israel has conducted air strikes targeting military sites in Iran in response to the ballistic missile attack on October 1. The Israeli military said that the strikes are in response to "relentless attacks" from Iran and its proxies since October 7, adding that it has the "right and the duty to respond