സ്വദേശി യുവാവിനോട് നന്ദി പറഞ്ഞ് മലയാളി പിതാവ് ‘എന്റെ മകളെ രക്ഷിച്ചല്ലോ, ഒരുപാട് നന്ദി’, മകനെ നഷ്ടപ്പെട്ട വേദനയിലും ദുബായ് സ്വദേശി യുവാവിന് നന്ദി പറഞ്ഞ് മലയാളി പിതാവ്. കഴിഞ്ഞ ദിവസം ദുബായ് മംസാർ ബീച്ചിൽ കടലിൽ മുങ്ങി മരിച്ച കാസർകോട് ചെങ്കള സ്വദേശി 15കാരനായ അഹമദ് അബ്ദുല്ല മഫാസിന്‍റെ പിതാവ് മുഹമ്മദ് അഷ്റഫിന്‍റെ വാക്കുകളാണിത്. വെള്ളിയാഴ്ച രാത്രിയാണ് മുഹമ്മദ് അഷ്റഫും ഭാര്യയും നാല് മക്കളും അവധി ആഘോഷിക്കാനായി ബീച്ചിലെത്തിയത്. കൂട്ടുകാരോടൊപ്പം പോവാന്‍ നിര്‍ബന്ധം പിടിച്ച മഫാസ് പിതാവിന്‍റെ വാക്കുകേട്ടാണ് കുടുംബത്തോടൊപ്പം തന്നെ ചേര്‍ന്നത്. രാത്രി പത്തോടെ മുഹമ്മദ് അഷ്റഫ് വാഷ് റൂമിലേക്ക് പോയപ്പോഴായിരുന്നു എല്ലാവരെയും കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്.
മഫാസിനും സഹോദരി ഫാത്തിമയ്ക്കും നീന്തല്‍ അറിയാമെങ്കിലും ശക്തമായ തിരയില്‍പ്പെട്ടു പോവുകയായിരുന്നു ഇരുവരും. ഫാത്തിമയുടെ ആവശ്യപ്രകാരമാണ് മഫാസും വെള്ളത്തിലേക്കിറങ്ങിയത്. പൊടുന്നനെയായിരുന്നു തിരമാല കുതിച്ചുയര്‍ന്നത്. ഇരുവരും തിരയ്ക്കുള്ളില്‍പ്പെട്ടുപോയി. മഫാസിനെ കാണാതായി. അലറി വിളിച്ച ഫാത്തിമയെ അവിടെയുണ്ടായിരുന്ന സ്വദേശി യുവാവാണ് രക്ഷിച്ചത്. മഫാസിനായി ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പ്രാര്‍ത്ഥനകളെയെല്ലാം വിഫലമാക്കി മഫാസിന്‍റെ മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ കണ്ടെത്തി.
ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ് മഫാസ്. മൂത്ത കുട്ടിയായ ഫാത്തിമ എംബിഎ വിദ്യാർഥിനിയാണ്. കുടുംബത്തിലെ മൂന്നാമത്തെ മകനാണ് മഫാസ്. മറ്റു രണ്ട് സഹോദരന്‍മാര്‍ കൂടിയുണ്ട് ഫാത്തിമയ്ക്ക്. മഫാസിന്റെ മൃതദേഹം ദുബായിൽ കബറടക്കി. നിരോധിത മേഖലകളിലും രാത്രിയിലും കടലിൽ നീന്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് തുറമുഖ പൊലീസിലെ ഉദ്യോഗസ്ഥർ നിരന്തരം മുന്നറിയിപ്പ് നൽകിവരുന്നതിനിടെയിലായിരുന്നു