യുഎഇയുടെ അൻപത്തിമൂന്നാം ദേശീയ ദിനം പ്രമാണിച്ച് തടവുകാർക്ക് മോചനം അനുവദിച്ച് യുഎഇ ഭരണാധികാരികൾ. 2269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു . 683 പേരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസിമിയും ഉത്തരവിട്ടു .
യുഎഇ ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി. നല്ലപെരുമാറ്റം കാഴ്ചവച്ച തടവുകാരെയാണ് മോചിപ്പിക്കുന്നത് . തടവുകാർക്ക് എത്രയും പെട്ടന്ന് കുടുബങ്ങളുടെ അടുത്തെത്താനുളള സാഹചര്യം ഒരുക്കാൻ നിർദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.