യുഎഇയിൽ പെട്രോൾ വില കുറഞ്ഞു. സൂപ്പർ പെട്രോളിനും സ്പെഷ്യൽ പെട്രോളിനും ലീറ്ററിന് 13 ഫിൽസ് വീതമാണ് കുറഞ്ഞത്. ഇതോടെ സൂപ്പർ പെട്രോളിന് 2 ദിർഹം 61 ഫിൽസും സ്പെഷ്യൽ പെട്രോളിന് 2 ദിർഹം 50 ഫിൽസുമാണ് പുതിയ വില. ഇ പ്ലസിന് 12 ഫിൽസ് കുറഞ്ഞ് 2 ദിർഹം 43 ഫിൽസായി.
ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പെട്രോൾ നിരക്കാണ് ഇത്. അതേസമയം ഡീസൽ ലീറ്റിന് ഒരു ഫിൽസ് കൂടി 2 ദിർഹം 68 ഫിൽസ് ആയി വില. പുതിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും. രാജ്യാന്തരതലത്തിലെ എണ്ണവില പ്രതിദിനം വിശകലനം ചെയ്‌തശേഷം ഇന്ധനസമിതി യോഗം ചേർന്നാണ് യുഎഇയിലെ അടുത്ത മാസത്തെ വില തീരുമാനിക്കുന്നത്.