qatar-prisoners

TOPICS COVERED

ഖത്തറിലെ ഇന്ത്യൻ തടവുകാരെ കൈമാറുന്നതിൽ വ്യത്യസ്ത നിലപാടുമായി വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും. കൈമാറ്റ വ്യവസ്ഥയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറയുമ്പോൾ വ്യവസ്ഥയില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി. വൈരുധ്യങ്ങളിൽ വ്യക്തവരുത്തി ചെറിയ തെറ്റുകൾക്ക് ദീർഘകാലം തടവ് അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്നാണ് കുടുംബാംഗങ്ങളുടെയും ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെയും ആവശ്യം.

ചെറുവത്തൂർ സ്വദേശി സുബൈദ മകന്‍റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. ഭർത്താവിന്‍റെ മരണശേഷം കുടുംബ ഭാരം ഏറ്റെടുത്ത മകൻ മുഹമ്മദ് താഹ ഖത്തർ ജയിലിലായിട്ട്  വർഷം 6. മുക്കം സ്വദേശി  സെലീനയുടെ മകൻ അബ്ദുൾ സലാം ഷെഫായി പോയതാണ് ഖത്തറിലേക്ക്. മകന്‍റെ പുതിയ ജോലിയുടെ വിശേഷങ്ങൾ കാത്തിരുന്ന ഉമ്മക്ക് ലഭിച്ചതോ മരവിപ്പിക്കുന്ന വിവരങ്ങൾ

 

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ഖത്തറിൽ എത്തിയ 10,000 യുവാക്കളാണ് ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലുമായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. കൂടുതൽ പേരും ഏജൻറ്മാർ നൽകിയ ലഹരി മരുന്നുകളുമായി പിടിക്കപ്പെട്ടവർ.

ഇന്ത്യൻ പ്രവാസി മൂവ്മെന്റ് രണ്ടുവർഷമായി ഇവരെ മോചിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ്.  ഇക്കാര്യത്തിൽ  ഖത്തവുമായി കരാർ ഉണ്ടെന്ന് വിദേശകാര്യമന്ത്രാലവും ഇല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും വ്യത്യസ്ത മറുപടി നൽകുന്നതാണ് വലിയ പ്രതിസന്ധി. വിദേശകാര്യമന്ത്രി, വിദേശകാര്യ പാർലമെൻററി സമിതി ചെയർമാൻ, എംപിമാർ തുടങ്ങി സാധ്യമായ എല്ലാവരെയും കാണാനാണ് മാതാപിതാക്കളുടെ സംഘം രാജ്യതലസ്ഥാനത്ത് തുടരുന്നത്.

ENGLISH SUMMARY:

The Ministry of External Affairs and the Prime Minister's Office have different positions on the handover of Indian prisoners in Qatar