ഖത്തറിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത.ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ തിരക്കിനിടയിൽ ഇനി സമയം പാഴാവില്ല.ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി (ക്യുഡിഐ) ആപ് ഉപയോഗിച്ച് ഇ–ഗേറ്റിലൂടെ എൻട്രിയും എക്സിറ്റും ഇനി വേഗത്തിലാക്കാം.ഇ–ഗേറ്റിലും ക്യുഡിഐ ആപ് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.ആപ്പിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണിത്.
രാജ്യത്തെ പൗരന്മാരുടെയും പ്രവാസി താമസക്കാരുടെയും പാസ്പോർട്ട്, ഐഡി കാർഡ്, ദേശീയ മേൽവിലാസം, ഡ്രൈവിങ് ലൈസൻസ്, എസ്റ്റാബ്ളിഷ്മെന്റ് റജിസ്ട്രേഷൻ കാർഡ്, ആയുധ പെർമിറ്റ് കാർഡ് എന്നിവ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ ആയി സൂക്ഷിക്കാനായി 2024 ലാണ് ഡിജിറ്റൽ വാലറ്റ് ആയി ആപ് പുറത്തിറക്കിയത്. മന്ത്രാലയത്തിന്റെ ഇ–സേവനങ്ങളിൽ ആപ്പിൽ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ രേഖകൾ ഉപയോഗിക്കാം.
ഇ–ഗേറ്റിൽ ആപ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം..
വിശദവിവരങ്ങള്‍ക്ക് വിഡിയോ കാണാം..