shopping-festival

AI Generated Images

10 ലക്ഷം ദിർഹവും 5 കാറുകളും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് അബുദാബിയിൽ വിന്റർ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി. ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടിയുടെ കീഴിൽ അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലെ 11 മാളുകൾ കേന്ദ്രീകരിച്ചാണ് ശൈത്യകാല വ്യാപാരോൽസവം നടക്കുന്നത്. 

2025 ജനുവരി 5 വരെ നടക്കുന്ന ഫെസ്റ്റിവലിൽ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ മറ്റു അനേകം സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 200 ദിർഹത്തിനു സാധനങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന കൂപ്പൺ നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുക. 1 മാസം നീണ്ടുനിൽക്കുന്ന ഉൽസവത്തിലൂടെ ലോകോത്തര ഉൽപന്നങ്ങൾക്ക് 90 ശതമാനം വരെ വിലക്കുറവും ലഭ്യമാണമെന്ന് ഡയറക്ടർ വാജിബ് അൽ ഖൂരി വാർത്താസമ്മേളനത്തിൽ  പറഞ്ഞു.

ENGLISH SUMMARY:

Abu Dhabi Winter Shopping Festival begins