ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ ബാത്ത് ടബിൽ മുക്കി കൊന്ന ഡോക്ടര്‍ പിടിയില്‍ . ലക്നൗ സ്വദേശിയ ഡോക്ടര്‍ ആശിഷ് ശ്രീവാസ്തവയാണ് ഭാര്യ പ്രിയങ്കയെ കൊലപ്പെടുത്തിയത് . ദീര്‍ഘനാളായി നിലനിന്ന അഭിപ്രായഭിന്നതകള്‍ക്കൊടുവിലാണ് തായ്ലന്‍ഡില്‍ വിനോദയാത്രയ്ക്കിടെ ആശിഷ് ഭാര്യയെ കൊലപ്പെടുത്തിയത്.
2017-ലാണ് പ്രിയങ്കയും ആശിഷും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. 2021 വരെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രിയങ്ക ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉടലെടുത്തത്. പിന്നെ നിരന്തരം വഴക്കായി. പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് ഇരുവരും ജനുവരി 4ന് തായ്ലന്‍റലേക്ക് വിനോദയാത്ര പോയത്. 8ന് പൂലര്‍ച്ചെ മൂന്നുമണിയോടെ പ്രിയങ്ക ബാത്ത് ടബില്‍ മുങ്ങിമരിച്ചെന്ന ഫോണ്‍ സന്ദേശം നാട്ടില്‍ മാതാപിതാക്കള്‍ക്ക് ലഭിച്ചു. ആശിഷ് മരുന്ന് നല്‍കി മയക്കി പ്രിയങ്കയെ ബാത്ത്ടബില്‍ മുക്കിക്കൊന്നെന്നാണ് മാതാപിതാക്കളുടെ ആരോപണം .
മകളെ ആശിഷ് കൊലപ്പെടുത്തിയാണെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയിനെ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു . ആശിഷും പ്രിയങ്കയുമായി വര്‍ഷങ്ങളായിസ്വരചേര്‍ച്ചയില്ലായിരുന്നു. ആശിഷിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതറിഞ്ഞ പ്രിയങ്ക ആശിഷിനെ ചോദ്യംചെയ്തതോടെ ബന്ധം കൂടുതല്‍ വഷളായി. ഇതേ ചൊല്ലി കലഹവും പതിവായിരുന്നു . ഈ കാലയളവില്‍ ആശിഷില്‍ നിന്ന് പ്രിയങ്കക്ക് മാനസികവും ശാരീരികമായും പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നു. ഇതുസംബന്ധിച്ച് ആശിഷിനെതിരെ പ്രിയങ്ക നല്‍കിയ പൊലീസ് പരാതി നിലവിലുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു