gaza-child-death

TOPICS COVERED

ഗാസയിലെ കൊടുംതണുപ്പില്‍ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തണുത്തു മരിച്ചു. ഇതോടെ തണുപ്പ് കൊണ്ട് മരിക്കുന്നവരുടെ എണ്ണം അഞ്ചായി. 

തണുപ്പ് കൂടുമ്പോൾ ശരീരത്തിനുണ്ടാവുന്ന ഹൈപ്പോതെർമിയ എന്ന അവസ്ഥയാണ് മരണത്തിനു കാരണമായത്. തണുപ്പിനെ എതിർക്കാനായി മതിയായ സജ്ജീകരണങ്ങൾ ഉണ്ടാകാതെ വരുമ്പോഴാണ് ഹൈപ്പോതെർമിയ ഉണ്ടാകുന്നത്.

മാസം തികയാതെ ജനിച്ച ഇരട്ട കുട്ടികളിലെ ഒരു കുട്ടിയാണ് ഇപ്പോള്‍ തണുപ്പ് കാരണം മരണത്തിനു കീഴടങ്ങിയത്. കുട്ടിയുടെ തല തണുത്ത് ഐസ് കട്ടി പോലെയായിരുന്നുവെന്നും ചൂട് നൽകാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലായെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇരട്ടക്കുട്ടികളില്‍ രണ്ടാമത്തെ കുട്ടിയും ഹൈപ്പോതെർമിയ ബാധിച്ച് നിരീക്ഷണത്തിലാണ്.

മാസങ്ങളായി യുദ്ധം നടക്കുന്ന ഗാസയിൽ ഇപ്പോള്‍ ടെന്‍റുകളിലാണ് ജനങ്ങൾ താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത ഇത്തരം ടെന്‍റുകളില്‍ പുതപ്പുപോലുമില്ലാതെയാണ് ആളുകള്‍ കഴിച്ചുകൂട്ടുന്നത്. 

രാത്രിയിൽ താപനില പതിവായി 10 ഡിഗ്രി സെൽഷ്യസിൽ താഴെയാകുന്നത് അപകട സാധ്യതയും കൂട്ടുന്നു. ദിവസവും 5 മുതൽ 6 വരെ കുഞ്ഞുങ്ങളുടെ ഹൈപ്പോതെർമിയ കേസുകളാണ് ആശുപത്രികളിൽ എത്തുന്നത്. ഗാസയിലെ ആശുപത്രികളിൽ പലതും ഭാഗികമായി മാത്രം പ്രവർത്തിക്കുന്നതും വെല്ലുവിളിയാകുന്നു.

ENGLISH SUMMARY:

An infant, just 20 days old, froze to death in the extreme cold of Gaza