ഗാസ സമാധാന കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം.ഗാസയില്‍ വെടിനിര്‍ത്തല്‍ നാളെത്തന്നെയുണ്ടാകും.പൂര്‍ണ മന്ത്രിസഭായോഗം വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. കരാര്‍ അംഗീകരിച്ചത് കൊണ്ട് ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.15 മാസം നീണ്ടു നിന്ന ഇസ്രയേല്‍–ഹമാസ് യുദ്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്.
2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിന് മേല്‍ മിന്നലാക്രമണം നടത്തിയത്. 1200ലേറെ ഇസ്രയേലികള്‍ അന്ന് കൊല്ലപ്പെട്ടു. 250ലേറെപ്പേരെ ബന്ദികളായി പിടിച്ചുകൊണ്ട് വരികയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രയേല്‍ യുദ്ധമാരംഭിക്കുകയായിരുന്നു. ഖത്തറിന്‍റെയും യുഎസിന്‍റെയും മധ്യസ്ഥതയിലാണ് നിലവിലെ വെടിനിര്‍ത്തലിന് തീരുമാനമായത്.