ടിക് ടോക് ഇലോൺ മസ്ക് വാങ്ങുകയാണെങ്കിൽ നിക്ഷേപം ഇറക്കാൻ തയ്യാറാണെന്ന് അറിയിച്ച് സൗദി കമ്പനി. സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാലിന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം ഹോൾഡിങ്ങിന്റെ സിഇഒ തലാൽ ഇബ്രാഹിമാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ മസ്കിന്റെ എക്സിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട് അപ് ആയ എക്സ് എഐയിലും കിങ്ഡം ഹോൾഡിങ്ങിന് ഓഹരി പങ്കാളിത്തമുണ്ട്. ടിക് ടോക്,, മസ്ക് വാങ്ങുന്നതിൽ എതിർപ്പില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ആപ് ചൈനക്കാരല്ലാത്ത ഉടമയ്ക്കു വിൽക്കുകയോ അല്ലെങ്കിൽ പൂർണമായി അടച്ചുപൂട്ടുകയോ ചെയ്യണമെന്നാണ് അമേരിക്കൻ നയം. രാജ്യത്ത് ടിക് ടോക് നിരോധനം നടപ്പാക്കുന്നത് 90 ദിവസത്തേക്ക് വൈകിക്കാൻ കഴിഞ്ഞദിവസമാണ് ട്രംപ് എക്സിക്യുട്ടീവ് ഓർഡർ പുറപ്പെടുവിച്ചത്.