വടക്കൻ ഗാസയിലെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ച പലസ്തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാൾ കൊല്ലപ്പെട്ടു.ഒരു കുട്ടിയുള്‍പ്പെടെഅഞ്ച് പേര്‍ക്ക് പരുക്കേറ്റു.അതേസമയം തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിലും മൂന്നുപേർ കൊല്ലപ്പെട്ടു.ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം തെക്കൻ ലബനനിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കേണ്ട അവസാന ദിവസമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
വടക്കന്‍ ഗാസയിലേക്ക് തിരിച്ചുവരാനായി ആയിരക്കണക്കിനാളുകളാണ് നെറ്റ്സരിം ഇടനാഴിയില്‍ തമ്പടിച്ചിരിക്കുന്നത്.വടക്കന്‍ ഗാസയെയും തെക്കന്‍ ഗാസയെയും വേര്‍ തിരിക്കുന്ന നെറ്റ്സരിം ഇടനാഴിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങുന്നതും കാത്തിരിക്കുകയാണ് ഇവര്‍.കൊടും തണുപ്പില്‍ തുറസായ സ്ഥലത്ത് രാത്രി വിശ്രമിക്കുന്നതിനിടെയാണ് ഇസ്രയേല്‍ സൈന്യം ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹമാസ് ബന്ദിയാക്കിയ അര്‍ബെല്‍ യെഹൂദിനെ മോചിപ്പിക്കുന്നത് വരെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ഇസ്രയേല്‍.എന്നാല്‍ അടുത്ത കൈമാറ്റത്തില്‍ ഇയാളെ മോചിപ്പിക്കുമെന്ന് ഹമാസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇസ്രയേൽ വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു.
''കഴിഞ്ഞ ദിവസം രാത്രി മുതൽ ഞങ്ങൾ ഇവിടെയുണ്ട്. തകർന്നടിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങളിൽ ജീവിക്കേണ്ടിവന്നാലും മടങ്ങിപ്പോകാൻ തയ്യാറല്ല. ഞങ്ങളാണ് ഈ ഭൂമിയുടെ യഥാർഥ അവകാശികൾ. അതുകൊണ്ട് തന്നെ ഞങ്ങൾ ഇവിടെ ഉറച്ചുനിൽക്കും''-വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ഒരു പലസ്തീൻ യുവാവ് അൽ-ജസീറയോട് പറഞ്ഞു.