An explosion erupts in the northern Gaza Strip, as seee from southern Israel, on Tuesday, March 18, 2025. (AP Photo/Leo Correa)
2023 ഒക്ടോബറിലെ മിന്നലാക്രമണത്തിന് പിന്നാലെ പിടിച്ചു കൊണ്ടുപോയ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗാസ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നും തെരുവുകളിലൂടെ ചോരച്ചാലുകളൊഴുകുമെന്നും ഇസ്രയേലിന്‍റെ മുന്നറിയിപ്പ്. 'ബന്ദികളെ ഇനിയും തടവില്‍ സൂക്ഷിച്ചാല്‍ വലിയ വില ഹമാസ് നല്‍കേണ്ടി വരും, രക്തമാണ് വില'യെന്നും ഇസ്രയേല്‍ പ്രതിരോധ സൈന്യത്തിന്‍റെ മുന്‍ മേധാവി കേണല്‍ ജൊനാഥാന്‍ കോണ്‍റികസ് പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഹമാസിനെ ആഴത്തില്‍ വേദനിപ്പിക്കാനുള്ളതാണെന്നും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത വേദന അറിയിക്കാനാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
A cloud of smoke billows as destroyed buildings are pictured in the northern Gaza Strip from across the border in southern Israel on March 18, 2025. Israel on March 18 unleashed its most intense strikes on the Gaza Strip since a January ceasefire, with rescuers reporting 220 people killed, and Hamas accusing Benjamin Netanyahu of deciding to "resume war" after a deadlock on extending the truce. (Photo by Menahem KAHANA / AFP)
ചൊവ്വാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ബോംബാക്രമണങ്ങളില്‍ 400ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ശേഷിക്കുന്ന 59 ബന്ദികളെ വിട്ടയയ്ക്കണമെന്ന ഇസ്രയേലിന്‍റെ ആവശ്യം ഹമാസ് നിരസിച്ചതിന് പിന്നാലെയാണ് സൈനിക നടപടിയുണ്ടായതെന്നും ജൊനാഥാന്‍ വിശദീകരിച്ചു.
സമാധാനപൂര്‍ണമായി ബന്ദികളെ വിട്ടയയ്ക്കണമെന്ന ആവശ്യം ഹമാസ് തള്ളിയതോടെയാണ് താന്‍ സൈനിക നടപടിക്ക് അനുമതി നല്‍കിയതെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെയും വിശദീകരണം. വെടിനിര്‍ത്തല്‍ നീട്ടാനുള്ള നിര്‍ദേശവും ഹമാസ് തള്ളിയെന്നും അദ്ദേഹം ആരോപിച്ചു. പൂര്‍വാധികം ശക്തിയോടെ ഹമാസിനെതിരായ ആക്രമണങ്ങള്‍ പുനരാരംഭിക്കുകയാണ് എന്നായിരുന്നു നെതന്യാഹുവിന്‍റെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
ജനുവരിയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിലെ ആദ്യ ഘട്ടം അനുസരിച്ച് 2000 പലസ്തീനി തടവുകാരെ വിട്ടയച്ചതിന് പകരമായി 36ലേറെ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. വെടിനിര്‍ത്തലിന്‍റെ രണ്ടാംഘട്ടത്തിലേക്ക് കടന്ന് കൂടുതല്‍ പേരെ മോചിപ്പിക്കാനൊരുങ്ങവേയാണ് ഇസ്രയേലിന്‍റെ ആക്രമണം. കരാര്‍ അട്ടിമറിച്ചത് നെതന്യാഹുവാണെന്ന് ഹമാസും, ഹമാസാണ് സമാധാനത്തിന് വിലങ്ങുതടിയായതെന്ന് ഇസ്രയേലും ആരോപിക്കുന്നു.
ഒരുവശത്ത് സമാധാനക്കരാറിന് വഴിയൊരുങ്ങുമ്പോള്‍ , ഇസ്രയേലില്‍ അടുത്ത മിന്നലാക്രമണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ഹമാസെന്നും അതാണ് ഇത്രവേഗം ആക്രമിച്ചതെന്നും ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തുന്നു. ഗാസ മുനമ്പിന്‍റെ തെക്ക് മുതല്‍ വടക്കുവരെയുള്ള ടെന്‍റുകള്‍ക്ക് നേരെയാണ് ഇസ്രയേലിന്‍റഎ ആക്രമണം ഉണ്ടായത്. അതിര്‍ത്തിയില്‍ നിന്നും ഇസ്രയേലി ടാങ്കുകള്‍ ഷെല്ലുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.