An Israeli tank manoeuvres on the Israeli side of the border between Israel and Gaza, March 18, 2025. REUTERS/Amir Cohen TPX IMAGES OF THE DAY

TOPICS COVERED

ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തിന് പകരമെന്നോണം ഇസ്രയേലിലേക്ക് ഹൂതികള്‍ മിസൈല്‍ വര്‍ഷിച്ചെന്ന് വെളിപ്പെടുത്തല്‍. ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനം മിസൈലുകളെ നിര്‍വീര്യമാക്കിയെന്നും സൈന്യം അവകാശപ്പെടുന്നു. പലയിടങ്ങളിലും സൈറനുകള്‍ മുഴങ്ങിയതായി പ്രാദേശിക മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയ്ക്കും പലസ്തീനികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ആക്രമണങ്ങളാണ് ഇസ്രയേലിന് നേരെ നടത്തുന്നതെന്ന് ഹൂതികള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പലപ്പോഴായി ഡ്രോണ്‍ ആക്രമണങ്ങള്‍ ഇസ്രയേലിനെ ലക്ഷ്യമിട്ട് നടത്തിയിട്ടുണ്ട്.

വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞതിന് പിന്നാലെ ഇസ്രയേല്‍ സൈന്യം നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ നാന്നൂറോളം പലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഗാസയിലെ സ്കൂളുകളും ഇസ്രയേല്‍ നശിപ്പിച്ചു. 

രണ്ടുവര്‍ഷത്തോളം നീണ്ട യുദ്ധത്തിനൊടുവില്‍ ഖത്തര്‍, സൗദി,യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ജനുവരിയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായത്. കരാര്‍ അനുസരിച്ച് പലസ്തീന്‍ രാഷ്ട്രീയ തടവുകാരെ ഇസ്രയേല്‍ വിട്ടയച്ചു. ഇതിന് പകരമായി ബന്ദികളാക്കിയവരില്‍ ഭൂരിഭാഗം പേരെയും ഹമാസും മോചിപ്പിച്ചു.  ഇനിയും 58ഓളെ ബന്ദികള്‍ ഹമാസിന്‍റെ പക്കലുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 

ബന്ദികളെ വിട്ടയയ്ക്കാനുള്ള അന്ത്യശാസനം ഹമാസ് തള്ളിയതോടെയാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം. എന്നാല്‍ സ്വന്തം ജനങ്ങളെ കുരുതിക്ക് കൊടുക്കുന്ന നടപടിയാണ് നെതന്യാഹു സ്വീകരിച്ചതെന്നും ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ഹമാസ് വക്താവ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

Houthi rebels fired missiles at Israel in retaliation for recent Gaza attacks. Israel claims its defense systems intercepted the missiles as sirens blared across cities.