നാലാമത്തെ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം. മകളുമായി നിൽക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് സമൂഹവുമായി പങ്കുവച്ചത്.ഇൻസ്റ്റഗ്രാമിൽ ധാരാളം ആരാധകരാണ് ഷെയ്ഖ് ഹംദാനുള്ളത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഷെയ്ഖ് ഹംദാന്റെ മാതാവ് ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിന്റെ ബഹുമാനാര്‍ത്ഥമാണ് മകള്‍ക്ക് ഹിന്ദ് എന്ന് പേര് നല്‍കിയത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ഷെയ്ഖ് ഹംദാനുള്ളത്.മാർച്ച് 22ന് ആയിരുന്നു ഹിന്ദിന്റെ ജനനം.
2023 ഫെബ്രുവരി 25നാണ് മൂന്നാമത്തെ കുട്ടിയായ മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെ ജനന വാര്‍ത്ത അദ്ദേഹം പങ്കുവെച്ചത്. 2021ല്‍ അദ്ദേഹത്തിന് ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമായിരുന്നു. ഷെയ്ഖ, റാഷിദ് എന്നാണ് കുട്ടികള്‍ക്ക് നല്‍കിയ പേര്.