norka-roots

Image Credit: Facebook

TOPICS COVERED

പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ  ബാങ്കും ചേർന്ന് ജൂലൈ 20ന് മലപ്പുറത്ത്  പ്രവാസി  ബിസിനസ് വായ്പാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രൻ്റ്സ് പദ്ധതിയുടെ ഭാഗമാണ് ക്യാമ്പ്. ഈ സാമ്പത്തിക വര്‍ഷത്തെ എന്‍.ഡി.പി.ആര്‍.ഇ.എം പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും, സംരംഭകപരിശീലന പരിപാടിയും  ഇതിനൊപ്പം നടക്കും. 

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും വായ്പാ പദ്ധതി പ്രയോജനപ്പടുത്താം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്ക് മലപ്പുറം ക്യാമ്പില്‍ പങ്കെടുക്കാം. 

താല്പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിൽ (1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. 

പാസ്പോർട്ടിന്റെ കോപ്പിയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ്  പങ്കെടുക്കേണ്ടത്.   പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

ENGLISH SUMMARY:

Norka Pravasi Business Loan Camp at Malappuram on july 20th. Register now.