uae-amnesty

TOPICS COVERED

അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ്    ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു. പൊതുമാപ്പിന്‍റെ കാലാവധി ഒക്ടോബര്‍ 31 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. വീസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും  രേഖകൾ ശരിയാക്കി വീസ നിയമവിധേയരാകാനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 

ഐ.സി.പി (ICP) സെന്ററുകള്‍ വഴിയോ, ഐ.സി.പി അംഗീകാരമുള്ള ടൈപ്പിങ് സെന്‍ററുകള്‍  വഴിയോ, ഓണ്‍ലൈനായോ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടാം. ദുബായ് : പ്രവീൺ കുമാർ : +971 50 351 6991, അഡ്വ. ഗിരിജ  : +971 55 3963907, രാജൻ കെ  : +971 55 7803261 അബുദാബി : ഉബൈദുള്ള : +971 50 5722959, റാസൽഖൈമ : ഷാജി കെ : +971 50 3730340, അൽ ഐൻ : റസൽ മുഹമ്മദ് : +971 50 4935402, ഫുജൈറ : ഉമ്മർ ചൊലക്കൽ  : +971 56 2244522, ഷാർജ : ജിബീഷ് കെ ജെ  : +971 50 4951089  ഇമെയിലിലോ uaeamnesty@gmail.com ബന്ധപ്പെടാവുന്നതാണ്. 

മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് ഫോട്ടോ, അപേക്ഷകന്റെയും സ്പോണ്‍സറുടേയും പാസ്പോർട്ടുകളുടെ പകർപ്പ്, ആശ്രിതരുടെ സർട്ടിഫിക്കറ്റുകൾ (കുട്ടികൾക്ക്), എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി അപേക്ഷയുടെ രസീത് എന്നീ രേഖകള്‍ അപേക്ഷ നല്‍കുന്നതിന് ആവശ്യമായി വന്നേക്കും. 

അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ലഭ്യമാണ്. നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം (യു.എ.ഇ) വിടണം. അനധികൃത താമസക്കാര്‍ക്ക് ജോലി നൽകുന്നത് ഒഴിവാക്കണമെന്ന് യുഎഇയിലെ തൊഴിലുടമകൾക്കും നിര്‍ദ്ദേശമുണ്ട്.  ഇത് ലംഘിക്കുന്നവര്‍ കനത്ത പിഴയും ഒടുക്കേണ്ടിവരും.

Google News Logo Follow Us on Google News

ENGLISH SUMMARY:

UAE extends visa amnesty programme for expats till Dec 31