പ്രതീകാത്മക ചിത്രം:  Meta AI

പ്രതീകാത്മക ചിത്രം: Meta AI

പ്ലസ് ടു കഴിഞ്ഞവർക്ക് ജര്‍മ്മനിയില്‍  സ്റ്റൈപ്പെന്‍റോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ്  ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഇൻഫോ സെഷൻ ബുധനാഴ്ച (മാര്‍ച്ച് 5) തിരുവനന്തപുരത്ത്. ഇതിനൊപ്പം  ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്‍റെ രണ്ടാംബാച്ചിലേയ്ക്ക് ഒഴിവുളള 20 സ്ലോട്ടുകളിലെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടക്കും. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുളള ജര്‍മ്മന്‍ ഭാഷയില്‍ B1 അല്ലെങ്കില്‍ B2 ലെവല്‍ പാസായ (ഗോയ്‌ഥേ, ടെൽക് , OSD, TestDaf) വിദ്യാര്‍ത്ഥികള്‍ക്കാണ്  സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ പങ്കെടുക്കാന്‍ കഴിയുക. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാര്‍ച്ച് 6 മുതല്‍ 11 വരെ അഭിമുഖങ്ങളിലും പങ്കെടുക്കാം. താല്‍പര്യമുളളവർ തിരുവനന്തപുരം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ (പ്രിയദർശിനി പ്ലാനറ്റോറിയം, പിഎംജി ജംഗ്ഷൻ) രാവിലെ ഒന്‍പതു മണിക്ക് നേരിട്ടെത്തി റജിസ്റ്റര്‍ ചെയ്യണം. 

germany-nursing

പ്രതീകാത്മക ചിത്രം

ഇംഗ്ലിഷില്‍ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷനല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകള്‍ എന്നിവ സഹിതമാണ് ഹാജരാകേണ്ടത്. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം)  അധികയോഗ്യതയായി പരിഗണിക്കും.  18 നും 27 നും ഇടയിൽ (2025 മാർച്ച് ഒന്നിന് ) പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ അർഹതയുള്ളത്. 

ജര്‍മ്മനിയില്‍ റജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങാണ് പദ്ധതി വഴി ലഭിക്കുന്നത്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷനൽ കോ-ഓപ്പറേഷനും ചേർന്നാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. www.norkaroots.org,   www.nifl.norkaroots.org എന്നീ വെബ്​സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ENGLISH SUMMARY:

Norka Roots is offering an opportunity for Plus Two graduates to study nursing in Germany with a stipend, followed by job placement. An information session on the Triple Win Trainee Program will be held on Tuesday, March 5, in Thiruvananthapuram. Additionally, certificate verification for the second batch of the program will also take place, with 20 available slots.