TAGS

ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയില്‍ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഒരു മലയാളി. പിറവം സ്വദേശിയായ ജോണ്‍ ഐസക്കാണ് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മല്‍സരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിന്‍റെ തൊണ്ണൂറ് ശതമാനം വരുന്ന പ്രദേശവും യോങ്കേഴ്‌സ് ടൗണിന്‍റെ ഭാഗമാണ്. ഇന്ത്യക്കാരും മലയാളികളും തിങ്ങിപ്പാർക്കുന്ന നഗരം. ആദ്യമായാണ് പ്രദേശത്ത് ഒരു മലയാളി മല്‍സരത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്നുള്ളവര്‍ ആവേശത്തിലാണ്. ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറികൂടിയാണ് ജോണ്‍ ഐസക്.   

1986ല്‍ ന്യുയോര്‍ക്കിലെത്തിയതാണ് പിറവംകാരന്‍ ജോണ്‍ ഐസക്. അമേരിക്കയിലെ മലയാളികള്‍ക്കിടയിലും  ന്യൂ യോർക്കിലെ അമേരിക്കകാർക്കിടയിലും  സുപരിചിതന്‍.  2023 ലോക കേരള സഭ ട്രഷറര്‍ ആയിരുന്നു. നവംബര്‍ അഞ്ചിനാണ് ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ്.

Malayali candidate for the new york state assembly