ജോസ് കണിയാലി, ജോസ് കാടാപുറം

ജോസ് കണിയാലി, ജോസ് കാടാപുറം

TOPICS COVERED

ഫൊക്കാനയുടെ ഈ വർഷത്തെ പ്രിന്‍റ് ഓൺലൈൻ മീഡിയ അവാർഡ് ജോസ് കണിയാലിക്കും ടി.വി വിഷ്വൽ അവാർഡ് ജോസ് കാടാപുറത്തിനും നൽകുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന വാഷിങ്‌ടൻ രാജ്യാന്തര കൺവൻഷനിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും . രണ്ട് വ്യത്യസ്ത മാധ്യമ മേഖലകളിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന രണ്ട് മാധ്യമ പ്രതിഭകളെയാണ് ഇത്തവണ ഫൊക്കാന തിരഞ്ഞെടുത്തിരിക്കുന്നത്. വടക്കേ അമേരിക്കയിലെ മാധ്യമരംഗത്ത് തങ്ങളുടെതായ അടയാളപ്പെടുത്തലുകൾ നൽകിയ രണ്ട് പേരാണ് ജോസ് കണിയാലിയും, ജോസ് കാടാപുറവുമെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

Fokana media awards to Jose Kaniyali and Jose Katapuram.