കേരള ചരിത്ര കോണ്‍ഗ്രസിലെ എട്ടാമത് സമ്മേളനത്തില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളില്‍ ഏറ്റവും മികച്ച പ്രബന്ധങ്ങള്‍ക്കുള്ള പ്രഫ. എം.പി. ശ്രീധരന്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. യുവ ഗവേഷകരുടെ വിഭാഗത്തിലുള്ള അവാര്‍ഡ് ശ്രീലക്ഷ്മി എമ്മിന് ലഭിച്ചു. പെരിങ്ങമല ഇഖ്ബാല്‍ കോളജിലെ അസിസ്റ്റന്‍റ് പ്രഫസറാണ് ശ്രീലക്ഷ്മി. 15000 രൂപയാണ് അവാര്‍ഡ് തുക. ബിരുദാനന്തരബിരുദ വിഭാഗത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ എം.എ. വിദ്യാര്‍ത്ഥിയായ സാന്ദ്ര. എം. 10000 രൂപയുടെ പുരസ്കാരം നേടി. 2025 ജനുവരി 10 ന് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളെജില്‍ വെച്ച് നടക്കുന്ന കേരള ചരിത്ര കോണ്‍ഗ്രസ്സിന്‍റെ ഒന്‍പതാമത് വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്ര വിഭാഗം അധ്യാപകനും ചരിത്രകാരനുമായിരുന്ന പ്രൊഫ. എം.പി.ശ്രീധരന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡുകള്‍.