TOPICS COVERED

മലയാളികളുടെ കൂട്ടായ്മ കൊണ്ട് ശ്രദ്ധേയമായി കാനഡയില്‍ നടന്ന ഓണചന്ത. തുടര്‍ച്ചയായി നാലാം തവണയാണ് കാനഡയിലെ മലയാളികള്‍ ചേര്‍ന്ന് ഓണചന്ത സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും മത്സരങ്ങളും ഓണചന്തയുടെ ഭാഗമായി നടന്നു. മന്ത്രി സ്റ്റെഫെന്‍ ലീസ്, കനേഡിയന്‍ പാര്‍ലമെന്‍റ് അംഗം അന്ന റോബര്‍ട്ട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

പ്രശസ്ത മലയാള റാപ് സിംഗർ വേടൻറെ സംഗീത പരിപാടിയും കാനഡയിലെ മറ്റനവധി കലാകാരൻമാർ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികളും ഓണച്ചന്തക്ക് മിഴിവേകി. എന്‍റെ കാനഡ ആഹാ റേഡിയോയുമായി സഹകരിച്ചായിരുന്നു  ഓണം കാർണിവൽ അരങ്ങേറിയത്. വിവിധ മത്സരങ്ങളും, ഷോപ്പിംഗ് സ്റ്റോളുകളും മേളയുടെ ഭാഗമായിരുന്നു.

canada malayalies celibrating onam: