ഇതിഹാസതാരം ജാക്കിച്ചാന്റെ ആത്മകഥ 'നെവര്‍ ഗ്രോ അപ്പി'ലെ വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. 64–ാം വയസിലും വെളളിത്തിരയിലെ സൂപ്പർതാരമായ ജാക്കിച്ചാന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായം ആദ്യമായാണ് ഇത്രയധികം ചർച്ചയാകുന്നതും. ഹോങ്കോംഗിലെ സാധാരണ കുടുംബത്തിൽ പിറന്ന ജാക്കിച്ചാൻ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളർന്നതിനു പിന്നിൽ കഠിനമായ പ്രതിസന്ധികളിലൂടെയും ആത്മനൊമ്പരങ്ങളുടെയും കഥകളുണ്ടായിരുന്നു. അതിനിടയ്ക്കാണ് സ്വന്തം ‘അരാജക’ജീവിതം കൂടി താരം വെളിപ്പെടുത്തുന്നത്.
സാമ്പത്തികമായി വലിയ ചുറ്റുപാടുകളില്ലാതെ വളർന്നു വന്ന ജാക്കിച്ചാന്റെ വ്യക്തിപരമായുള്ള വരുമാനം മാത്രം 350 ദശലക്ഷം എന്നാണ് ഫോർബ്സ് മാഗസീന്റെ കണക്ക്. 1973 ൽ ബ്രൂസ് ലി എന്ന ഇതിഹാസതാരത്തിന് ഹോളിവുഡിൽ സൂപ്പർതാര പദവി നേടിക്കൊടുത്ത എന്റര്‍ ദി ഡ്രാഗൺ എന്ന എക്കാലത്തെയും വലിയ പണംവാരി പടത്തിൽ തല കാണിച്ചു കൊണ്ടായിരുന്നു ജാക്കിച്ചാന്റെ സിനിമാപ്രവേശനം. സിനിമയിൽ സംഘട്ടന സംവിധാനം നിർവഹിക്കാൻ തുടങ്ങിയതോടെ ജാക്കിച്ചാൻ എന്ന പേര് ഹോളിവുഡിന് പരിചയമായി തുടങ്ങി. ഹോങ്കോംഗിലെ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് ഗ്രൂപ്പ് സിനിമയിലേക്ക് സ്റ്റണ്ട് ചെയ്യാന്‍ വിളിക്കാന്‍ തുടങ്ങിയതോടെ തലവര മാറി. അന്നത്തെ സൂപ്പർതാരങ്ങളേക്കാൾ ജാക്കിച്ചാന് സ്വീകാര്യത ഉണ്ടെന്ന് മനസിലാക്കിയതോടെ അക്കാലത്ത് 65 ലക്ഷം ഡോളറിന്റെ കരാറാണ് ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നീട് താരസിംഹാസനത്തിൽ എതിരാളികൾ ഇല്ലാതായതോടെ വലിയ സമ്പന്നനായി മാറുകയും ചെയ്തു.
പ്രശസ്തിയുടെ കൊടുമുടിയിൽ ആയിരുന്നെങ്കിൽ ഉണ്ടാകുന്ന ചെറിയ ഒരു പിഴവ് ജീവിതം തന്നെ ഇല്ലാതാക്കുമെന്ന് ജാക്കിച്ചാന് അറിയമായിരുന്നു. സ്നെയ്ക്ക് ഇൻ ഈഗിൾസ് ഷാഡോ, ഡ്രങ്കൻ മാസ്റ്റർ തുടങ്ങിയ വിഖ്യാത ചിത്രങ്ങളിൽ അഭിനയിച്ചിട്ടും തന്നിൽ ഉണ്ടായിരുന്നു അപകർഷതാബോധത്തിൽ നിന്ന് പുറത്തുകടക്കാൻ തനിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ലെന്നും ജാക്കിച്ചാൻ പറയുന്നു.
അതിസമ്പന്നനും അതിപ്രശ്സതനും മറ്റുളളവരുടെ മുൻപിൽ ക്ലീൻ ഇമേജ് ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ജാക്കിച്ചാന്റെ വ്യക്തിജീവിതം കുത്തഴിഞ്ഞതായിരുന്നു. പണത്തിന്റെയും പെണ്ണിന്റെയും ചൂതാട്ടത്തിന്റെയും പുറകേ പറക്കുകയായിരുന്നു അയാൾ. ഒരു കാലത്ത് സിനിമയിൽ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവൻ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ജാക്കിച്ചാൻ.
തയ്‌വാൻ നടി തെരേസ ടെങ് തന്നെ വിസ്മയിപ്പിച്ച സുന്ദരിയായിരുന്നു. അവളുടെ അഴകളവുകളിൽ ഞാൻ പലപ്പോഴും മതിമറന്നു പോയിട്ടുണ്ട്. തെരേസയുമായി അടുത്തിടപഴകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴുങ്ങി പോയിട്ടുണ്ട്. അവൾ എന്നോട് വളരെ മാന്യതയോട് ആണ് പെരുമാറിയിരുന്നുവെങ്കിലും വളരെ ക്രൂരമായിരുന്നു അവളോടുളള തന്റെ പെരുമാറ്റം. പണക്കാരായ കുട്ടികളോട് ചെറുപ്പം മുതൽ എനിക്കു തോന്നിയിരുന്ന ഈർഷയും അപകർഷതാബോധവും വലിയ സൂപ്പർതാരമായിരുന്നിട്ടും എന്നെ വിട്ടുപോയതുമില്ല. ആ മനോഭാവം ഞങ്ങളുടെ ബന്ധത്തിലും നിലച്ചു. പ്രതീക്ഷിച്ചിരുന്നതു പോലെ തന്നെ ആ ബന്ധവും വൈകാതെ തകർന്നു.
1978 ല്‍ അഭിനയിച്ച സ്‌നേക്ക് ദി ഈഗിള്‍ ഷാഡോ, ഡ്രങ്കന്‍ മാസ്റ്റര്‍, ഫിയര്‍ലെസ് ഹെയ്‌ന എന്നീ സിനിമകള്‍ വന്‍ ഹിറ്റായതോടെ താരം നായകനിലേക്ക് ഉയര്‍ന്നു. സംഘടന സംവിധായകനായപ്പോഴും നായകനായി മാറിയപ്പോഴും കിട്ടിയതിൽ ഭൂരിഭാഗം പണവും വേശ്യകൾക്കും ചൂതാട്ടത്തിനും വേണ്ടിയായിരുന്നു ചെലവഴിച്ചതെന്നും ജാക്കിച്ചാൻ പറയുന്നു. വ്യക്തിജീവിതത്തിൽ സ്ത്രീകളെ ഒരിക്കലും താൻ ബഹുമാനിച്ചിരുന്നില്ല. കിടക്കറയിൽ സുഖം തരുന്ന ഉപകരണങ്ങൾ മാത്രമായിരുന്നു അവർ. സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളെ പോലും പരിഗണിക്കാത്ത തികച്ചും ക്രൂരനായിരുന്നു താനെന്നും ജാക്കിച്ചാൻ പറയുന്നു.
അനേകം കാമുകിമാർ ജാക്കിച്ചാന് ഉണ്ടായിരുന്നു. ഓരോ രാത്രികളിലും അന്തിയുറങ്ങാൻ ഒരോ സുന്ദരിമാർ വേണമെന്ന നില വന്നു. പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല. ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്പോള്‍ പോലും വീട്ടിലെത്തിയാലുടന്‍ താരം ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.അക്കാലത്ത് മദ്യപിച്ച് വണ്ടിയോടിച്ച് രാത്രിയില്‍ പോര്‍ഷെ കാറും പകല്‍ മെഴ്‌സിഡസ് എന്ന കണക്കില്‍ അപകടം ഉണ്ടാക്കുമായിരുന്നു.
നടിയായ ജോവാൻ ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാനാകട്ടെ അതിപ്രണയവും. കാമുകി ഗർഭിണിയായപ്പോൾ വിവാഹം കഴിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു.. ജോൺ ലിൻ ഗർഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. 1982 ല്‍ ലോസ് ആഞ്ജലീസില്‍ വച്ചായിരുന്നു ജാക്കി ചാന്‍ ലിന്നിനെ വിവാഹം ചെയ്തത്. ജയ്‌സി ചാന്‍ ആണ് ഇവരുടെ മകന്‍. വിവാഹത്തിന് ശേഷവും ജാക്കി ചാന് ധാരാളം കാമുകിമാരുണ്ടായിരുന്നു. 1990 ല്‍ മിസ് ഏഷ്യ പട്ടം നേടിയ എലൈന്‍ എന്‍ജിയുമായുള്ള ജാക്കി ചാന്റെ ബന്ധം വാര്‍ത്തകളിലിടം നേടിയിരുന്നു.
എലൈന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജാക്കിചാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞത് ലോകത്തെ പുരുഷന്മാര്‍ക്ക് പറ്റുന്ന പിഴവ് തനിക്കും പറ്റിയെന്നാണ്. 1999 എലൈന് ജാക്കി ചാനില്‍ ഒരു മകള്‍ ജനിച്ചു. എറ്റ എന്‍ജി എന്നാണ് കുട്ടിയുടെ പേര്. മകള്‍ ഉണ്ടായതിന് ശേഷം എലൈന്‍ ജാക്കി ചാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. തന്റെ മകളുടെ സംരക്ഷണം അവര്‍ പൂര്‍ണമായും ഏറ്റെടുത്തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് എറ്റയെ ഈ മാസം രണ്ടാം തിയ്യതി ഹോംകോങിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തന്റെ ജീവിത പ്രണയം എന്നാണ് ജോവാൻ ലിന്നിനെ ജാക്കിച്ചാൻ വിശേഷിപ്പിച്ചത്. തായ്‌വാനിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ജോവാനെ ജാക്കി കണ്ടെത്തിയത്. തനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് ജോവാനെന്ന് ജാക്കി പറയുന്നു. തന്നെ ജീവനു തുല്യം സ്നേഹിച്ച ജോവാനെ വഞ്ചിച്ചാണ് താൻ എലൈനുമായി അടുത്തത്. ഒരിക്കൽ ഭാര്യയുമായി വഴക്കുണ്ടായപ്പോൾ കുഞ്ഞായിരുന്ന മകനെ ഒരു കയ്യിലെടുത്ത് സോഫയിലേക്ക് എറിഞ്ഞെന്നും അതുകണ്ട് ജോവാന്‍ പേടിച്ചുപോയെന്നും ജാക്കി പറയുന്നു. ജയ്സി ചാനിന് ജൻമം നൽകാൻ ആശുപത്രി കിടക്കയിലായിരുന്ന ജോവാനെ ഒരു നോക്കു കാണാൻ പോലും പോകാതെ സുന്ദരികളുമായി നിമിഷം പങ്കിടുകയായിരുന്നു ജാക്കിച്ചാൻ. അതിൽ തനിക്ക് മനസ്താപം ഉണ്ടെന്നും ജാക്കിച്ചാൻ കുറിക്കുന്നു. താന്‍ ഒരിക്കലും ഒരു നല്ല പിതാവോ ഭര്‍ത്താവോ ആയിരുന്നില്ലെന്നും എന്നാല്‍ ആ രണ്ടു റോളിലും പരാജയമായിരുന്നില്ലെന്നും ജാക്കി പറയുന്നു.