അടുത്തിടെ ബ്രസീലിലെ ജയിലിൽ നടന്ന സൗന്ദര്യമത്സരം ലോകശ്രദ്ധ നേടുന്നു. വനിതാ ജയിലിൽ നിന്നുള്ള അന്തേവാസികളാണ് തലസ്ഥാനമായ റിയോ ഡി ജനീറോയിൽ നടന്ന സൗന്ദര്യമത്സരത്തിൽ പങ്കെടുത്തത്. 

 

തിരഞ്ഞെടുത്ത മത്സരാർഥികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശക മുറിയുടെ ജനാലയ്ക്കപ്പുറം നിന്ന് കാണാനാകും എന്നതും മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. അച്ഛനെ കാണാനാകും എന്ന ഒറ്റ പ്രതീക്ഷയിൽ മത്സരിക്കാൻ തയ്യാറായതെന്നാണ് മത്സരത്തിൽ പങ്കെടുത്ത ഒരു അന്തേവാസി പ്രതികരിച്ചത്. 

 

മിസ് ടൽവേരയായി തിരഞ്ഞെടുക്കപ്പെട്ടത് വെറോണിക്ക വെറോണ. മിഷേനി നേരി എന്ന യുവതിയാണ് ഫസ്റ്റ് റണ്ണറപ്പ്. മരിയാന സാന്റോസ് സെക്കന്‍ഡ് റണ്ണറപ്പായി. കഴിഞ്ഞുപോയ ഇരുണ്ട കാലഘട്ടം മറക്കാൻ ആഗ്രഹിക്കുകയാണ് വെറോണ. 13 വര്‍ഷങ്ങൾക്ക് മുന്‍പ് തന്റെ കാമുകനെ കൊലപ്പെടുത്തിയ കേസിലാണ് വെറോണ കുറ്റക്കാരിയായി ജയിലിലടക്കപ്പെടുന്നത്. 

 

15 വർഷത്തെ തടവാണ് വെറോണക്ക് വിധിച്ചത്. ജയിലിലെ പതിമൂന്നാം വർഷമാണിത്. ജയിലിൽ നിന്ന് പുറത്തിറങ്ങി മോഡലായിത്തീരണമെന്നാണ് വെറോണയുടെ ആഗ്രഹം.