ചെവിയിൽ അസഹ്യമായ ചൊറിച്ചിലും ഇരമ്പലും കാരണമാണ് മധ്യവയസ്ക ആശുപത്രിയിലെത്തിയത്. പരിശോധിച്ച ‍ഡോക്ടർമാര്‍ പുറത്തെടുത്തത് ജീവനുള്ള പേനിനെ. പേനിനെ പുറത്തെടുക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നു. ഇടതുചെവിയിലാണ് ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇത് ഒരാഴ്ചയായി തുടുന്നതിനാലാണ് ഇവർ ആശുപത്രിയിൽ എത്തിയത്. 

തായ്‍ലന്റിലാണ് സംഭവം. എന്താണെന്ന് അറിയാനായി മൈക്രോ സക്ഷൻ ട്യൂബ് ഉപയോഗിച്ച് പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ജീവനോടെയുള്ള പേനിനെയാണ് അവർ കണ്ടത്. ചെവിക്കുള്ളിൽ ഇത് കടിച്ചിരിക്കുന്ന പാടുകളും കണ്ടെത്തി. 6 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള ഈ ജീവിയെ ഡോക്ടർമാർ പുറത്തെടുക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. 

ചെവിക്കുള്ളിലേക്ക് ആഴ്ന്നിറങ്ങാത്തതും മുട്ടയിടാത്തതും ഭാഗ്യമായെന്നാണ് ഡോക്ടർ പറയുന്നത്. 'അങ്ങനെ വന്നിരുന്നെങ്കിൽ വലിയ സർജറി നടത്തേണ്ടി വരുമായിരുന്നു. സ്ത്രീയുടെ വീട്ടിൽ നിരവധി നായ്ക്കളുണ്ട്. അത് പുറത്ത് ഓടി നടന്ന ശേഷം അവരുടെ കട്ടിലി‍് വന്ന് കിടക്കുമായിരുന്നു. ഇതിലൂടെയാകാം ജീവി ചെവിയിൽ കയറിയത്. വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർ ശ്രദ്ധിക്കണമെന്നും' ഡോക്ടർ പറയുന്നു.