ലോകത്തെ ആറ് കുട്ടികളിൽ ഒരാൾ എന്ന കണക്കിൽ കഴിയുന്നത് പരമ ദാരിദ്ര്യത്തിൽ. അതായത് 356 ദശലക്ഷം കുട്ടികൾ. യുണിസെഫും ലോക ബാങ്കും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കോവിഡിന് മുമ്പുള്ള കണക്കാണിത്. കോവി ഡ് പ്രതിസന്ധി സ്ഥിതി വീണ്ടും വഷളാക്കുമെന്നും യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു. വളരെ പരിമിതമായ സംവിധാനങ്ങളുള്ള ആഫ്രിക്കയിൽ സഹാറയുടെ തെക്കൻ മേഖലയിലാണ് ഭാരിദ്ര്യം കൂടുതൽ. ഇവിടെ മൂന്നിൽ രണ്ട് കുട്ടികൾ ദാരിദ്ര്യത്തിൽ ജീവിക്കുന്നു. ഏഷ്യയിൽ ഈ കണക്ക് അഞ്ചിൽ ഒരാൾ എന്ന നിലയിലാണ്. 

ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം  2013 നും 2017 നും ഇടയിൽ കുറഞ്ഞുവെങ്കിലും അതിനെ തകിടം മറിക്കുകയാണ് കോവിസ് പ്രതിസന്ധി . സർക്കാരുകൾ അടിയന്തര കർമ പദ്ധതികൾ തയാറാക്കണമെന്ന് യുണിസെഫ വ്യക്തമാക്കുന്നു. വികസ്വര രാജ്യങ്ങളിൽ ചെറിയ കുട്ടികളാണ് കൂടുതൽ ഭാരിദ്ര്യം അനുഭവിക്കുന്നത്. ഭാരിദ്ര്യം അനുഭവിക്കുന്നവരിൽ 20 ശതമാനവും അഞ്ച് വയസിന് താഴെയുള്ളവരാണ്.