afgan-kid
‘ഞാൻ ഇതെല്ലാം ഒരുമിച്ച് വാങ്ങിയാൽ നീ സന്തോഷിക്കുമോ..?’ റോഡരികിൽ പേന വിൽക്കാൻ എത്തിയ ആ കൊച്ചുകുട്ടിയോടുള്ള കനിവിന്റെ ഈ ചോദ്യം ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളതാണ് ഈ വിഡിയോ. അഭിഭാഷകയായ നഹിറ സിയായെയാണ് വിഡിയോ പങ്കുവച്ചത്. 'കാബൂളിലെ കൊച്ചു അഫ്ഗാന്‍ പെണ്‍കുട്ടി തന്റെ കുടുംബത്തെ പോറ്റാന്‍ പേനകള്‍ വില്‍ക്കുന്നു'.ഞാന്‍ അവയെല്ലാം വാങ്ങിയാല്‍ നീ സന്തോഷവതിയായിരിക്കുമോ?' അവള്‍ പുഞ്ചിരിച്ചുകൊണ്ട് അതെയെന്ന് പറഞ്ഞു.’ വിഡിയോ പങ്കിട്ട് അവർ കുറിച്ചു.