സർക്കാരുകൾ പോൺസൈറ്റുകളെ തടയുന്നതിൽനിന്ന് പിന്മാറണമെന്ന് പോൺഹബിന്റെ പുതിയ മേധാവി. പോൺ ചിത്രങ്ങളെ സാമാന്യവത്കരിക്കണമെന്നും പോൺഹബ് മേധാവി ആവശ്യപ്പെട്ടു. മൂന്നുമാസം മുൻപാണ് പോൺഹബിന്റെ നിയന്ത്രണം കനേഡിയൻ കമ്പനിയായ എത്തിക്കൽ കാപിറ്റൽ പാർട്നേഴ്സ് ഏറ്റെടുത്തത്.

 

തങ്ങളുടെ സൈറ്റുകളിൽ പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ ആവശ്യമില്ലെന്നായിരുന്നു ഇസിപി സ്ഥാപകനായ സോളമൻ ഫ്രൈഡ്മാൻ എഎഫ്പിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

പോൺസൈറ്റ് കാണുന്നവർക്ക് പ്രായപരിധി ഏർപ്പെടുത്തിയതോടെ പല സ്ഥലങ്ങളിലും പോൺസൈറ്റുകൾക്കു വലിയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രായപരിധി നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ പല സൈറ്റുകളും അനിശ്ചിതത്വത്തിലാണ്. ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെൻഡ് ഗീക്ക് ആണ് പോൺഹബിന്റെ മാതൃകമ്പനി.