ഭാവിജീവിതം സുരക്ഷിതമാക്കാന്‍ സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ ചെയ്തിരുന്ന പിഎച്ച്ഡി ഉപേക്ഷിച്ച് അഡള്‍ട്ട് ഒണ്‍ലി കണ്ടന്‍റുകള്‍ മാത്രം നല്‍കുന്ന 'ഒണ്‍ലി ഫാന്‍സ്' പ്ലാറ്റ്ഫോമിന്റെ മുഴുവന്‍ സമയ മോഡലായി യുവതി. 'പിഎച്ച്ഡി ഡ്രോപ് ഓട്ട് ടു ഒണ്‍ലി ഫാന്‍സ് മോഡലെ'ന്ന പേരില്‍ സാറ ധറെന്ന യുവതിയാണ് യൂട്യൂബ് വിഡിയോയിലൂടെ തന്‍റെ തീരുമാനം അറിയിച്ചത്. ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സാറ പിഎച്ച്ഡി പഠനം ആരംഭിച്ചത്.
സ്വകാര്യ വിഡിയോകളും നഗ്നചിത്രങ്ങളും ലൈവ് സ്ട്രീമിങുകളും അപ്ലോഡ് ചെയ്യാനും അതുവഴി വരുമാനമുണ്ടാക്കാനും സഹായിക്കുന്ന ഓണ‍്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് 'ഒണ്‍ലി ഫാന്‍സ്'. 2016ല്‍ പ്രവര്‍ത്തനം ആരംഭിച്ച പ്ലാറ്റ്ഫോമില്‍ ലൈംഗികത നിറഞ്ഞ ഉള്ളടക്കങ്ങള്‍ മാത്രമേ അപ്ലോഡ് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
ഒണ്‍ലി ഫാന്‍സ് മോഡലാകാനും അഡള്‍ട്ട് കണ്ടന്‍റുകള്‍ മാത്രം ചെയ്യാനുമുള്ള തന്‍റെ തീരുമാനം കേവലം കരിയര്‍ മാത്രമായിരുന്നില്ലെന്നും ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന തീരുമാനമായിരിക്കുമെന്നും സാറ പറയുന്നു. യൂട്യൂബില്‍ നിലവില്‍ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സാണ് സാറയ്ക്കുള്ളത്. മെഷീന്‍ ലേണിങിനെയും ന്യൂറല്‍ നെറ്റ്വര്‍ക്കിനെയും കുറിച്ചുള്ള വിഡിയോകളാണ് സാറ ഇതുവരെ യൂട്യൂബിലൂടെ പങ്കുവച്ചിരുന്നത്.
പിഎച്ച്ഡി പൂര്‍ത്തിയാക്കി, പ്രഫസറായി, വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിക്കഴിയുന്നത് നല്ലതാണ് പക്ഷേ സാമ്പത്തികമായും മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടാകാനും നല്ലത് ഒണ്‍ലി ഫാന്‍സ് മോഡലാവുകയെന്നതാണെന്നും അവര്‍ വിശദീകരിക്കുന്നു. കമ്പനികളിലും സര്‍വകലാശാലകളിലുമെല്ലാം ജോലി ചെയ്ത് ഉയര്‍ന്ന ശമ്പളം വാങ്ങി ജീവിക്കുന്നവര്‍ പോലും ജീവിതം ആസ്വദിക്കുന്നില്ലെന്നും അര്‍ഹിക്കുന്ന അംഗീകാരം ഒരുഘട്ടത്തിലും അവര്‍ക്ക് ലഭിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും സാറ വ്യക്തമാക്കുന്നു. കഷ്ടപ്പെട്ട് പണിയെടുക്കുന്നത് കൊണ്ട് സമ്പത്തുണ്ടാക്കുന്നതും പ്രശസ്തരാകുന്നതും മറ്റാരൊക്കെയോ ആണ്. ആലോചിച്ച് നോക്കിയപ്പോള്‍ അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ഇത്രയധികം കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരെ വരെ അകാരണമായി പിരിച്ചുവിടുന്നുണ്ടും സാറ ചൂണ്ടിക്കാട്ടുന്നു.
ശമ്പളത്തിനനുസരിച്ച് ജീവിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നത് കഷ്ടമാണ്. കിട്ടുന്ന ശമ്പളമാകട്ടെ വീടിന്‍റെ വാടകയും ബില്ലുകളും അടയ്ക്കാന്‍ മാത്രമേ തികയൂവെന്നും സാറ കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊക്കെ ആലോചിക്കുമ്പോള്‍ താനെടുത്ത തീരുമാനം സന്തോഷവും പണവും പ്രശസ്തിയും നല്‍കുന്നതാണെന്നാണ് സാറയുടെ വാദം.
പിഎച്ച്ഡി പഠനം തുടങ്ങിയപ്പോള്‍ തന്നെ സാറ പാര്‍ട് ടൈമായി ഒണ്‍ലി ഫാന്‍സ് മോഡലിങും ആരംഭിച്ചിരുന്നു. മോഡലിങിലൂടെ 10 ദശലക്ഷം ഡോളര്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സമ്പാദിച്ചു. വീട് വാങ്ങിയ ലോണും തീര്‍ത്ത് കാറും വാങ്ങി. ഇനി സ്വന്തമായി വീട് വാങ്ങണമെന്നും സ്വാതന്ത്ര്യം ആസ്വദിച്ച് ജീവിക്കുകയാണ് ലക്ഷ്യമെന്നും സാറ പറയുന്നു. യുഎസില്‍ പ്രഫസര്‍മാര്‍ക്ക് വര്‍ഷത്തില്‍ 10 ദശലക്ഷത്തിലേറെ ഡോളര്‍ സമ്പാദിക്കാനാകുമെന്നും എന്നാല്‍ ഇതിനായി നിരന്തരമായ പഠന ഗവേഷണ നിരീക്ഷണങ്ങള്‍ ആവശ്യമാണെന്നും അത്രയും കഷ്ടപ്പെടാന്‍ തനിക്ക് വയ്യെന്നും സാറ വിഡിയോയില്‍ വെളിപ്പെടുത്തി.