അതിജീവനത്തിനായി പോരാടി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിച്ച ആല്‍മരം. യുഎസിലെ ഹവായി ദ്വീപില്‍ ഒരു നൂറ്റാണ്ടിലേറേ പഴക്കമുള്ള ആല്‍മരം, കാട്ടുതീ ഉയര്‍ത്തുന്ന ഭീഷണിയില്‍ നാശോന്‍മുഖമാണ്.
ഏറ്റവും കൂടുതല്‍ ആയുസ്സുള്ള വൃക്ഷം, അത്ര എളുപ്പത്തിലൊന്നും നിലം പറ്റാനോ നശിക്കാനോ സാഹചര്യമില്ലാത്ത മരം. ആല്‍മരത്തിന് സവിശേഷതകള്‍ ഏറെയാണ്. ഹവായ് ദ്വീപിലെ ഈ ആല്‍മരത്തിന് പ്രായം 150.ഹവായിയന്‍ ഭാഷയില്‍ പാനിയാന എന്നാണ് വിളിപ്പേര്. 1873 ല്‍ ഇന്ത്യയില്‍ നിന്നുമെത്തിച്ച വടവൃക്ഷം ഒരേക്കറോളമാണ് വളര്‍ന്ന് പന്തലിച്ചത്. ഹവായ് ദ്വീപില്‍ ഇന്ത്യയുടെ സ്വത്ത് മാനംമുട്ടെ വളര്‍ന്നു. 60 അടിയിലുമേറെ. ഹവായി ദ്വീപിലെ ലഹൈനയിലുണ്ടായ ആദ്യത്തെ പ്രൊട്ടസറ്റന്‍റ് മിഷന്‍റെ അന്‍മ്പതാം വാര്‍ഷികത്തിന്‍റെ സ്മരണക്കായി ഇന്ത്യയില്‍ നിന്ന് അയച്ച സമ്മാനമായിരുന്നു ഇത്. ഹവായില്‍ ഇതുവരെ 67 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാട്ടുതീ, ഈ മുത്തശ്ശി മരത്തിന്‍റെയും നൂറ്റാണ്ട് നീണ്ട അതിജീവനം അവസാനിപ്പിക്കുമെന്നാണ് ആശങ്ക. ആല്‍മരത്തിന് തീ പിടിച്ചെങ്കിലും വേരുകള്‍ ആരോഗ്യമുള്ളതാണെങ്കില്‍ വീണ്ടും വളര്‍ത്തിയെടുക്കാനാകുമെന്നാണ് പ്രതീക്ഷയിലാണ് ഹവായ് ദ്വീപുവാസികള്‍.