ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 111–ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാക്കിസ്ഥാനും സുഡാനും പോലും ഇന്ത്യയെക്കാളും മെച്ചമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 125 രാജ്യങ്ങളുടേതാണ് സൂചിക. അതേസമയം സൂചിക ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശത്തിലുള്ളതാണെന്നും കാര്യമാക്കുന്നില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.സൂചിക തയ്യാറാക്കിയതിന്റെ മാനദണ്ഡങ്ങള്‍ ശരിയല്ലെന്നും സാംപിള്‍ ശരിയല്ലെന്നുമായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പിന്റെ പ്രതികരണം. വ്യാഴാഴ്ചയാണ് സൂചികയും റിപ്പോര്‍ട്ടും പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 107–ാം സ്ഥാനത്തായിരുന്നു.
വളര്‍ച്ചയ്ക്കനുസരിച്ചുള്ള ശരീരഭാരമില്ലാത്ത കുട്ടികള്‍ ലോകത്ത് ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 18.7 ശതമാനം കുട്ടികളാണ് ഉയരത്തിനനുസരിച്ചുള്ള ശരീരഭാരമില്ലാത്തവര്‍. മതിയായ പോഷകാഹാരം ലഭിക്കാത്തതാണ് ഇതിന്റെ പ്രധാനകാരണം. 16.6 ശതമാനമാണ് പോഷകാഹാരക്കുറവ്. അഞ്ചുവയസെത്തുന്നതിന് മുന്‍പ് മരിച്ചുപോകുന്നത് 3.1 ശതമാനം കുഞ്ഞുങ്ങളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 28.7 ശതമാനമാണ് സൂചിക പ്രകാരമുള്ള രാജ്യത്തെ വിശപ്പ്. ഇത് അതീവ ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സൂചികയില്‍ പാക്കിസ്ഥാന്‍ 102–ാം സ്ഥാനത്തും ബംഗ്ലദേശ് 81–ാമതും നേപ്പാള്‍ 69–ാമതും ശ്രീലങ്ക അറുപതാം സ്ഥാനത്തുമാണ്. തെക്കനേഷ്യയും ആഫ്രിക്കയും സഹാറയ്ക്ക് തെക്കുള്ള രാജ്യങ്ങളുമാണ് വിശപ്പ് സൂചികയില്‍ ഏറ്റവും പിന്നിലുള്ളത്. സൂചികയില്‍ ബെലാറസ് , ബോസ്നിയ–ഹെര്‍െസഗോവിന,ചിലി,ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ഐറിഷ് എന്‍ജിഒ ആയ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ എന്‍ജിഒയായ വെല്‍ത് ഹംഗര്‍ഹില്‍ഫും ചേര്‍ന്നാണ് സൂചിക തയ്യാറാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്റെയും എഫ്എഒയുടെയും റിപ്പോര്‍ട്ടുകളിലെ വിവരങ്ങളും സാംപിള്‍ വിവരശേഖരണവും അടിസ്ഥാനമായി സൂചിക സ്വീകരിച്ചുവരുന്നു.
India ranks 111 in Globla Hunger Index, govt rejects
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.