ഭക്ഷണമില്ലാതെ നിലനില്‍പ്പിനായി പോരാടി അന്‍റാര്‍ട്ടിക്ക് ഫര്‍സീലുകള്‍. അവയുടെ ആഹാരമായ ക്രില്ലുകളുടെ എണ്ണത്തില്‍ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.

കാഴ്ചയില്‍ കൗതുകമാണ് അന്‍റാര്‍ട്ടിക്ക് ഫര്‍സീലുകള്‍. എന്നാല്‍ അവയെക്കുറിച്ചുളള പഠന റിപ്പോര്‍ട്ടുകള്‍ അത്ര ഭംഗിയുളളതല്ല. ഭക്ഷ്യദൗര്‍ലഭ്യം മൂലം നിലനില്‍പ്പിനായി പൊരുതുകയാണ് അവ. ജോര്‍ജിയയിലെ സബ് അന്‍റാര്‍‍ട്ടിക്കന്‍ ദ്വീപുകളില്‍ വാസമുറപ്പിച്ചിരുന്ന ഫര്‍സീലുകള്‍ക്കാണ് ‍ഭക്ഷ്യദൗര്‍ലഭ്യം വെല്ലുവിളിയായത്. ബ്രിട്ടീഷ് അന്‍റാര്‍ട്ടിക്ക് സര്‍വേയുടെയാണ് കണ്ടെത്തല്‍. കൊഞ്ചുവര്‍ഗത്തില്‍പ്പെട്ട ചെറുജീവികളായ ക്രില്ലുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ക്രില്ലുകളുടെ എണ്ണം കുറഞ്ഞത് ഫര്‍സീലുകളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു.  ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ വ്യാപകമായ വേട്ടയാടലിനെ തുടര്‍ന്ന് ഫര്‍സീലുകളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. പിന്നീട് കൃത്യമായ പരിചരണത്തോടെയാണ് അവയെ സംരക്ഷിച്ചിരുന്നത്. 2009ല്‍ ഫര്‍സീലുകളുടെ എണ്ണം 62 ലക്ഷത്തോളമായി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സ്ഥിതി വീണ്ടും ഗുരുതരമായിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ക്രില്ലുകളുടെ എണ്ണത്തിലെ കുറവ് അന്‍റാര്‍ട്ടിക്ക് ഫര്‍സീലുകളുടെ വംശനാശത്തിന് കാരണമായെക്കാമെന്നാണ് റിപ്പോര്‍ട്ട്.  

antarctic furseals fight for survival

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.