TAGS

 

ഇറ്റലിയിലെ അതിപുരാതന നഗരമായ പോംപെ സന്ദര്‍ശിച്ചതിന് പിന്നാലെ തനിക്ക് ‘ശാപം’ കിട്ടിയെന്ന്  പറഞ്ഞ് യുവതിയുടെ കുറിപ്പ്. പോംപെ യാത്രയില്‍ അവിടെ നിന്ന് മോഷ്ടിച്ച കല്ലുകള്‍ യുവതി തിരികെ അയച്ചതോടെ രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്ത കൗതുക തലക്കെട്ടായി. ഈ കല്ലുകള്‍ക്കൊപ്പം അയച്ച കത്തിലാണ് ‘ദുരനുഭവം’ വിവരിക്കുന്നത്.  

 

പുരാതന റോമോ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു പോംപെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അഗ്നിപര്‍വ സ്ഫേടനത്തില്‍ നഗരം പൂര്‍ണമായി നശിക്കപ്പെട്ടിരുന്നു. അഗ്നിപര്‍വതം വിഴുങ്ങിയ ഇവിടം പില്‍കാലത്ത് വിനോദ സഞ്ചാര കേന്ദ്രമായി മാറി. 

 

വിനോദ സഞ്ചാരിയായ യുവതി ഇവിടെ നിന്നും മൂന്ന് കല്ലുകള്‍ മോഷ്ടിച്ച് കൊണ്ടുപോയിരുന്നു. എന്നാല്‍ തിരികെ പോയി ഒരു വര്‍ഷത്തിനുള്ളില്‍ യുവതിക്ക് കാന്‍സര്‍ ബാധിച്ചു. ചെറുപ്പക്കാരിയും ആരോഗ്യവതിയും ആയിരുന്നിട്ടും ക്യാന്‍സര്‍ പിടിപെട്ടത് ദൗര്‍ഭാഗ്യകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് തനിക്ക് ശാപം കിട്ടിയതാണെന്ന് യുവതി അവകാശപ്പെടുന്നത്. കത്തിനൊപ്പം മോഷ്ടിച്ച മൂന്ന് കല്ലുകളും ഇവര്‍ തിരിച്ചയക്കുകയായിരുന്നു. 

 

‘ശാപത്തെ പറ്റി അറിയില്ലായിരുന്നു, കല്ലുകള്‍ എടുക്കാന്‍ പാടില്ലെന്നും താന്‍ അറിഞ്ഞില്ല, എന്‍റെ ക്ഷമാപണം സ്വീകരിക്കണം, കല്ലുകളും തിരിച്ചയക്കുന്നു..’ എന്നാണ് യുവതിയുടെ വാക്കുകള്‍. എന്നാല്‍ ഇവര്‍ സ്വന്തം പേരോ സ്ഥലമോ വെളിപ്പെടുത്തിയിട്ടില്ല.

Anciet curse tourist sent back stolen stones