ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ സ്വന്തം മുഖത്തടിച്ച് ഓസ്ട്രേലിയന്‍ റിപ്പോര്‍ട്ടര്‍. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടുഡേ ഷോയുടെ റിപ്പോര്‍ട്ടര്‍ ആന്‍ഡ്രിയ ക്രോതേഴ്സ് ബ്രിസ്ബേനിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവമുണ്ടായത്. മുഖത്ത് ഒരു കൊതുക് വന്നിരുന്നതിനെത്തുടര്‍ന്നാണ് ആന്‍ഡ്രിയ തന്റെ മുഖത്തടിച്ചത്. പക്ഷേ കൊതുകിനെ ഓടിക്കാനായി അടിച്ചത് അല്‍പം ശക്തിയിലായിപ്പോയതാണ് പ്രശ്നം. അടിച്ചതിനു പിന്നാലെ ആന്‍ഡ്രിയ നിന്നിടത്തുനിന്നും തെറിച്ചുപോകുന്നതാണ് വിഡിയോ.  

പിന്നീട് ആന്‍ഡ്രിയ തന്നെയാണ് തന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. രസകരമായ വിഡിയോ എന്നു പറഞ്ഞാണ് സഹപ്രവര്‍ത്തകരുള്‍പ്പെടെ കമന്റിട്ടടത്. ബ്രിസ്ബേനില്‍ വളരെ മോശം കാലാവസ്ഥയാണ് നിലവിലുള്ളതെന്നും കൊതുകുകളുടെ ശല്യം രൂക്ഷമാണെന്നും റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു. ആന്‍ഡ്രിയയുടെ വിഡിയോ വീണ്ടും സംപ്രേഷണം ചെയ്തും സംഭവം വൈറലാക്കി. 

 

Australian reporter slaps herself on live after a mosquito attack