ആപ്പിള്‍ സ്റ്റോറിലെ മൂന്ന് ഡിസ്പ്ലേ ടേബിളുകളില്‍ നിന്നായി 40ഐഫോണുകള്‍ മോഷ്ടിക്കുന്ന വിഡിയോ വൈറലാകുന്നു. പട്ടാപ്പകല്‍ നേരത്താണ് സംഭവം. കടയിലെ ജീവനക്കാരുള്‍പ്പെടെ നോക്കിനില്‍ക്കെയാണ് സംഭവം നടക്കുന്നത്. ഇത്രയും അരക്ഷിതമായ അവസ്ഥയോ എന്ന ചോദ്യമാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്.
ഓക്ലന്‍ഡ്, കാലിഫോര്‍ണിയ എന്ന പ്ലേസ്മാര്ക്ക് വിഡിയോയില്‍ കാണുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാവുന്നതല്ല. ഒരാള്‍ വന്ന് അതിവേഗത്തില്‍ ഡിസ്പ്ലേ ടേബിളില്‍ വെച്ചിരിക്കുന്ന ഐഫോണുകള്‍ വലിച്ചെടുക്കുന്നതും തന്റെ വസ്ത്രത്തില്‍ ഘടിപ്പിച്ച പ്രത്യേക അറയിലേക്ക് ഇടുന്നതുമാണ് ദൃശ്യത്തിലുള്ളത്. സുരക്ഷാ അലാം ആദ്യം മുതല്‍ തന്നെ കേള്‍ക്കാമെങ്കിലും സുരക്ഷാ ജീവനക്കാരോ പൊലീസോ ഒന്നും ആ പരിസരത്തില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. അതിനാല്‍ തന്നെ വിഡിയോയുടെ ആധികാരികതയും സംശയത്തിലാക്കുന്നതാണ്.
മോഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഒരു പൊലീസ് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. ആ വാഹനവും കടന്നാണ് മോഷ്ടാവ് മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുന്നത്.
Video shows a man stealing 40 iphones from a store